നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; ഇതുവരെ 1103 കേസുകൾ, 1127 പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: എക്സൈസ് വകുപ്പ് നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1103 കേസുകൾ. കേസിലുൾപ്പെട്ട 1127 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
സെപ്തംബർ 16 മുതൽ ഒക്ടോബർ 24 വരെയുള്ള ദിവസങ്ങൾക്കുള്ളിലാണ് ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തത്. പ്രതികളിൽ നിന്ന് 157.1 കിലോഗ്രാം കഞ്ചാവ്, 182 കഞ്ചാവ് ചെടികൾ, 1090.8 ഗ്രാം എം.ഡി.എം.എ, 1435 ഗ്രാം മെത്താംഫിറ്റമിൻ, 13.9 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 266.5 ഗ്രാം ഹാഷിഷ് ഓയിൽ, 316 ഗ്രാം നാർകോട്ടിക് ഗുളികകൾ, 16 ഇൻജക്ഷൻ ആംപ്യൂളുകൾ എന്നിവ ഉദ്യാഗസ്ഥർ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ 9 പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 440 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

എല്ലാ എക്സൈസ് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, മുഴുവൻസമയ ഹൈവേ പട്രോളിങ് എന്നിവ സജ്ജീവമായി നടക്കുന്നുണ്ട്. ഇത്തരത്തിൽ കേസിലുൾപ്പെട്ട 2341 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉത്പന്നങ്ങളുടെ വിതരണം തടയുന്നതിനായി പ്രത്യേക പരിശോധനയും നടപ്പാക്കുന്നുണ്ട്. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും അതിർഥി ചെക്ക് പോസ്റ്റുകളിലും ഇടറോഡുകളിലും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് വകുപ്പ് അറിയിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications