Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; കേരള പദയാത്രയുടെ സമാപനത്തിൽ പങ്കെടുക്കും

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 10ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടക്കുക. 19 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് പദയാത്ര തിരുവനന്തപുരത്തെത്തുക.

വന്‍ വരവേല്പാണ് പദയാത്രയ്ക്ക് കേരളം നല്‍കിവരുന്നതെന്നും. കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും കേന്ദ്ര സംസ്ഥാന നേതാക്കളും അണിചേര്‍ന്ന പദയാത്ര വിജയകരമാക്കുന്നത് സാധാരണ ജനങ്ങളാണെന്നും ബി ജെ പി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളിലും മോദി നല്‍കുന്ന ഗ്യാരന്റിയിലും വിശ്വാസം പുലര്‍ത്തിയാണ് അവരെല്ലാം ബിജെപിക്കൊപ്പമെത്തുന്നത്. കേരളത്തില്‍ വലിയമാറ്റത്തിന് വഴിതുറക്കുകയാണ് നരേന്ദ്രമോദിയുടെ ഗ്യാരന്റിയെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വ്വാഹകസമിതി അംഗവുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

narendra-modi1-1560751007-1708695069.jpg -Properties

'പദയാത്രയിലൂടെ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നായി ഇതുവരെ, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള, പതിനായിരത്തിലധികം പുതിയ ആളുകള്‍ ബി ജെ പിയില്‍ അംഗത്വമെടുത്തു. തിരുവനന്തപുരത്തും അത്തരത്തില്‍ നിരവധിയാളുകള്‍ ബി ജെ പിയിലേക്കെത്തും. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ പ്രശ്‌നങ്ങളും ജീവിതവും അടുത്തറിയാല്‍ അവരിലേക്കും പദയാത്രയെത്തി. സാമുദായിക നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടുള്ളവര്‍ തുടങ്ങി വിവിധ മേഖലകളിലേക്ക് പദയാത്രയുമായി കെ. സുരേന്ദ്രനെത്തി. മുഖ്യമന്ത്രിയുടെ നവകേരള സദസ് കണ്ണാടിക്കൂട്ടിലിരുന്ന് സമൂഹത്തിലെ ഉന്നതരുമായാണ് സംസാരിച്ചതെങ്കിൽ കെ സുരേന്ദ്രൻ്റെ പദയാത്ര പാർശ്വവത്ക്കരിക്കപ്പെട്ട സാധാരണക്കാരിലേക്കാണ് എത്തിയത്.

ഈമാസം 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി പദയാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് വലിയമാറ്റം സംഭവിക്കും', കുമ്മനം പറഞ്ഞു.

അതേസമയം പദയാത്രക്കിടെ തിരക്കിട്ട് കെ സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ദേശീയ നേതൃത്വം. പദയാത്ര പകരക്കാരെ ഏല്‍പ്പിച്ചാണ് അദ്ദേഹം തലസ്ഥാനത്തേക്ക് പോയത്. എറണാകുളത്ത് എം ടി രമേശും മലപ്പുറത്ത് അബ്ദുള്ളകുട്ടിയുമാണ് പദയാത്ര നയിക്കുക. ഉടൻ തന്നെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം അടക്കമുള്ള ബി ജെ പി പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളിൽ സർപ്രൈസ് സ്ഥാനാർത്ഥികൾ എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+