കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപി

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി വന്‍ ഒരുക്കമാണ് കേരളത്തില്‍ നടത്തുന്നത്. കേന്ദ്ര നേതാക്കളുടെ വന്‍ പട തന്നെ കേരളത്തിലെത്തും. ഇതോടെ ബിജെപി തരംഗം കേരളത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. യുഡിഎഫ് സീറ്റുകളില്‍ ഇളക്കം തട്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് നീക്കം.

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടാഴ്ച നീളുന്ന കേരള യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ ചടങ്ങില്‍ കേന്ദ്ര നേതാക്കള്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു തവണ കേരളത്തിലെത്തുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

നേരത്തെ ഒരുക്കം

നേരത്തെ ഒരുക്കം

അടുത്ത മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരീക്ഷകളും റമദാന്‍ വ്രതാരംഭവും കണക്കിലെടുത്ത്് ഏപ്രില്‍ രണ്ടാം വാരത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി നേരത്തെ ഒരുങ്ങുന്നത്.

കേരള യാത്ര

കേരള യാത്ര

ഫെബ്രുവരിയിലാണ് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്ര. വിവിധ ജില്ലകളില്‍ വേറിട്ട പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്രയാകില്ല. പകരം പല ജില്ലകളില്‍ ഒരേ സമയം വിവിധ പരിപാടികള്‍ നടത്തിയാകും യാത്ര. യാത്രയ്ക്ക് അന്തിമ രൂപം നല്‍കാന്‍ 11ന് തൃശൂരില്‍ നേതാക്കളുടെ യോഗം ചേരും.

അഞ്ചിടങ്ങളില്‍ തിരഞ്ഞെടുപ്പ്

അഞ്ചിടങ്ങളില്‍ തിരഞ്ഞെടുപ്പ്

കേരളത്തിന് പുറമെ, പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പശ്ചിമ ബംഗാളിലാണ് ബിജെപി കൂടുതല്‍ പ്രധാന്യം നല്‍കുക. തമിഴ്‌നാടിനും കേരളത്തിനും കൂടതല്‍ പരിഗണന വേണമെന്ന് ഇരുസംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഐക്യപ്പെടണമെന്ന് നിര്‍ദേശം

ഐക്യപ്പെടണമെന്ന് നിര്‍ദേശം

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംഘടനാ തലത്തിലെ തര്‍ക്കങ്ങളുമായിരുന്നു ചര്‍ച്ച. ഭിന്നിച്ചു നില്‍ക്കുന്ന പ്രമുഖ നേതാക്കളെ പ്രചാരണത്തിന്റെ ഭാഗമാക്കണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു എന്നാണ് വിവരം.

നേതാക്കള്‍ എത്തും

നേതാക്കള്‍ എത്തും

നരേന്ദ്ര മോദി തിരഞ്ഞെടുപ്പിന് മുമ്പായി രണ്ടു തവണ കേരളത്തിലെത്തും. കെ സുരേന്ദ്രന്റെ കേരള യാത്രയ്ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ എത്തും. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ വന്‍ പ്രചാരണമാണ് നടത്തുക. യുഡിഎഫ് മണ്ഡലങ്ങളില്‍ ഞെട്ടിക്കുന്ന അട്ടിമറികള്‍ നടക്കുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.

ഉപരോധം നീങ്ങി; അതിര്‍ത്തികള്‍ തുറന്നു... ഖത്തര്‍ അമീര്‍ സൗദിയിലേക്ക്, ഗള്‍ഫില്‍ ഐക്യ കാഹളംഉപരോധം നീങ്ങി; അതിര്‍ത്തികള്‍ തുറന്നു... ഖത്തര്‍ അമീര്‍ സൗദിയിലേക്ക്, ഗള്‍ഫില്‍ ഐക്യ കാഹളം

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

English summary
Narendra Modi will visit Kerala for BJP Election Campaign with Top Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X