കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി, ബനാറസ് പോലെ കേരളവും, വയനാടിനെ അറിഞ്ഞ് രാഹുൽ ഗാന്ധി

Google Oneindia Malayalam News

Newest First Oldest First
4:40 PM, 8 Jun

രാത്രിയാത്ര നിരോധനം, വയനാട്ടിലേക്കുള്ള റെയിൽവെ ലൈൻ, ആദിവാസി, കർഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി പ്രതിനിധി സംഘവുമായി ചർച്ച നടത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ
1:54 PM, 8 Jun

ഗുരുവായൂര്‍ ക്ഷേത്രം ലോകം മുഴുവന്‍ അറിയപ്പെടുന്നത് അവിടെയുള്ള ആനകളുടെ പേരിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈശ്വരനെ കുറിച്ചുള്ള ചിന്ത വരുമ്പോള്‍ ജീവജാലങ്ങളെ കുറിച്ചുള്ള ചര്‍ച്ച വരുമെന്നും മോദി
1:53 PM, 8 Jun

ബിജെപി രാജ്യത്തുണ്ടാക്കിയ അസഹിഷ്ണുതയെ കോൺഗ്രസ് നേരിടുമെന്ന് രാഹുൽ ഗാന്ധി. ബിജെപിക്ക് സമ്പത്തും, സമ്പന്നരുടെയും മാധ്യമങ്ങളുടെ പിന്തുണയുമുണ്ടായിരിക്കാം. ഇതിനെ സ്നേഹം കൊണ്ട് നേരിടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
1:52 PM, 8 Jun

ട്വിറ്ററിൽ മലയാളത്തിലെഴുതിയ കുറിപ്പിൽ നന്ദി അറിയിച്ച് രാഹുൽ ഗാന്ധി
1:49 PM, 8 Jun

നിപ്പാ വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് മോദി. കേന്ദ്ര സഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി
1:48 PM, 8 Jun

പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിക്ക് മടങ്ങി
12:59 PM, 8 Jun

രാഷ്ട്രീയത്തിന് അതീതമായി എന്നും വോട്ടർമാർക്കൊപ്പം ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി
12:20 PM, 8 Jun

വയനാട്ടിൽ വിവിധ സംഘടനകൾ രാഹുൽ ഗാന്ധിക്ക് നിവേദനം നൽകി. രാത്രിയാത്രാ നിരോധനം, നഞ്ചന്‍ഗോഡ് റെയില്‍വെ, ചുരം ബദല്‍പാത എന്നിവയെല്ലാം ഈ നിവേദനങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടാതെ വിവിധ പരിപാടികള്‍ക്കുള്ള ക്ഷണനത്തിനായും നിരവധി പേര്‍ കലക്‌ട്രേറ്റിലെത്തി ചേര്‍ന്നിരുന്നു.
12:19 PM, 8 Jun

കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി. വോട്ട് ചെയ്യാത്തവർക്കും പരിഗണന നൽകുന്ന സർക്കാരാണ് തന്റേത്.രാഷ്ട്ര സേവനത്തിനാണ് ബിജെപി മുൻഗണന നൽകുന്നതെന്ന് മോദി, ബനാറസ് പോലെ തനിക്ക് പ്രിയപ്പെട്ട ഇടമാണ് കേരളമെന്ന് പ്രധാനമന്ത്രി
10:56 AM, 8 Jun

തുലാഭാരം നടത്തുന്നു
10:56 AM, 8 Jun

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
10:55 AM, 8 Jun

പ്രധാനമന്ത്രിയെ പൂർണ കുംഭം നൽകി സ്വീകരിക്കുന്നു
10:54 AM, 8 Jun

പ്രധാനമന്ത്രി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ, ബിജെപി നേതാക്കളും ഗവർണർ പി സദാശിവവും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു
10:51 AM, 8 Jun

മുണ്ടുടുത്ത് കേരളീയ വേഷത്തിലാണ് മോദി എത്തിയത്.
10:51 AM, 8 Jun

പൂർണ കുഭം നൽകിയാണ് പ്രധാനമന്ത്രിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്.
10:51 AM, 8 Jun

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം നടത്തി. താമരപ്പൂവ് കൊണ്ടായിരുന്നു തുലാഭാരം
9:53 AM, 8 Jun

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തി
9:48 AM, 8 Jun

പ്രദേശിക നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും. 20 സംഘങ്ങളായി നിവേദനം നൽകാനുള്ളവർ എത്തിയിട്ടുണ്ട്
9:06 AM, 8 Jun

ഗസ്റ്റ് ഹൗസിൽ നിന്നും നാവിക സേനാ ആസ്ഥാനത്തേയ്ക്ക് തിരിച്ചു
9:05 AM, 8 Jun

പ്രധാനമന്ത്രി ഗുരുവായൂരിലേക്ക് പുറപ്പെട്ടു
8:48 AM, 8 Jun

നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് രാവിലെ 9 മണി മുതൽ ഗുരുവായൂരിൽ ദർശനത്തിന് നിയന്ത്രണം ഉണ്ടാകും 10 മണി മുതൽ 11.10 വരെയാണ് പ്രധാനമന്ത്രിയുടെ ദർശന സമയം
8:46 AM, 8 Jun

നിയന്ത്രണം

നരേന്ദ്ര മോദിയുടെ സന്ദർശം പ്രമാണിച്ച് ഗുരുവായൂർ ക്ഷേത്ര പരിസരത്തും ശ്രീകൃഷ്ണ കോളേജ് ഹെലിപാഡ് ഗ്രൗണ്ടിലും ഹെലിക്യാം, ഡ്രോൺ, മൈക്രോലൈറ്റ് എയർക്രാഫ്റ്റ് തുടങ്ങിയവ ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു
7:32 AM, 8 Jun

2008ലും

പ്രധാനമന്ത്രിക്ക് തുലാഭാരം നടത്താനായി 112 കിലോ താമരപ്പൂവ് എത്തിക്കുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. 2008ൽ ഗുരുവായൂരിൽ എത്തിയപ്പോഴും പ്രധാനമന്ത്രി താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തിയിരുന്നു.
7:32 AM, 8 Jun

ഗുരുവായൂരിൽ

താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തണമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ഒരു ഉരുളി നെയ്യ് ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കും.
7:32 AM, 8 Jun

തുലാഭാരം

തുലാഭാരം കളഭച്ചാർത്ത് ഉൾപ്പെടെയുളള വഴിപാടുകളാണ് പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തുന്നത്.
7:32 AM, 8 Jun

വോട്ടർമാരെ കാണും

കമ്പളക്കാട്, പനമരം മാനന്തവാടി, പുൽപള്ളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങിൽ വോട്ടർമാരെ കാണാനെത്തും
7:32 AM, 8 Jun

കൽപറ്റ പുതിയ ബസ്റ്റാന്റ് പരിസരത്താണ് രാഹുൽ ഗാന്ധിയുടെ ആദ്യ റോഡ് ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേരളത്തിൽ. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തി. കനത്ത സുരക്ഷയാണ് കൊച്ചിയിലും തൃശൂരിലും ഒരുക്കിയിരുന്നത്.കേരളത്തിലെ ജനങ്ങൽക്ക് നന്ദി പറഞ്ഞ മോദി ബനാറസ് പോലെ കേരളവും ഇഷ്ടമാണെന്ന് പറഞ്ഞു.

അതേ സമയം വയനാട്ടിലെ വോട്ടർമാർക്ക് നന്ദിപറയാനായി എത്തിയ രാഹുൽ ഗാന്ധി ഇന്ന് ആറിടങ്ങളിൽ റോഡ് ഷോ നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് വയനാട് ഒരുക്കിയത്.

main
English summary
Narendra Modi and Rahul Gandhi in Kerala Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X