Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി 25ന് കേരളത്തില്‍; കൊച്ചി വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിക്കും, വന്ദേഭാരത് ഫ്‌ളാഗ് ഓഫ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് കേരളത്തിലെത്തും. തിരുവനന്തപുരം-കാസര്‍കോട് റൂട്ടിലെ വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കൊച്ചി വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിക്കും. കൂടാതെ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കോടികളുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് സെന്‍ട്രല്‍ സ്റ്റേഷനിലാണ് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുക.

സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ 3200 കോടി രൂപയുടെ പദ്ധതികളാണ് നാടിന് സമര്‍പ്പിക്കുക. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പദ്ധതികള്‍ ഇതില്‍പ്പെടും. നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസന പദ്ധതി ഉദ്ഘാടനം, തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റെയില്‍വെ സ്‌റ്റേഷനുകളുടെ പുനര്‍ നിര്‍മാണ പദ്ധതികളുടെ ഉദ്ഘാടനം എന്നിവയും മോദി നിര്‍വഹിക്കും.

m

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്‌റ്റേഷനുകളിലാണ് വന്ദേഭാരത് ട്രെയിനിന് സ്‌റ്റോപ്പുള്ളത്. ആദ്യം കണ്ണൂര്‍ വരെയായിരുന്നു തീരുമാനിച്ചത്. പിന്നീട് കാസര്‍കോട് വരെ നീട്ടി. രണ്ടു തവണ പരീക്ഷണയോട്ടം നടത്തുകയും ചെയ്തിരുന്നു. ടിക്കറ്റ് നിരക്ക് അല്‍പ്പം കൂടുമെങ്കില്‍ സമയം ലാഭമാണ്. മാത്രമല്ല, ആഡംബര യാത്രയുമാണ്.

അതേസമയം, വന്ദേഭാരത് ട്രെയിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തത് ചര്‍ച്ചയായിട്ടുണ്ട്. വികെ ശ്രീകണ്ഠന്‍ എംപി ഈ ആവശ്യം ഉന്നയിച്ച് റെയില്‍വെ മന്ത്രിക്ക് കത്തയച്ചിരുന്നു. മറുപടി ലഭിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ വന്ദേഭാരത് ട്രെയിന്‍ ഷൊര്‍ണൂരില്‍ തടയുമെന്ന് എംപി പറഞ്ഞു. ആദ്യദിന സര്‍വീസില്‍ പ്രധാനമന്ത്രി ഭാഗമാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും മോദിയുണ്ടാകില്ലെന്നാണ് പുതിയ വിവരം.

എന്താണ് വാട്ടര്‍ മെട്രോ

കൊച്ചി നഗരത്തിന് ചുറ്റുമുള്ള പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് വാട്ടര്‍ മെട്രോ. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകള്‍ വഴിയാണ് സര്‍വീസ് നടത്തുക. കൊച്ചിയിലെ ഗതാഗതം സുഗമമാക്കാന്‍ കൊണ്ടുവന്ന പദ്ധതിയാണിത്. മെട്രോ ട്രെയിന്‍ തലയ്ക്ക് മീതെ പായുമ്പോള്‍ വാട്ടര്‍ മെട്രോ ജലത്തിലൂടെയും ഓടും.

50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സാധിക്കുന്ന 23 ബോട്ടുകളാണ് വാട്ടര്‍ മെട്രോ പദ്ധതിയുടെ ഭാഗമായുള്ളത്. എല്ലാ ബോട്ടുകളും സജ്ജമായിട്ടില്ല എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബോട്ടുകള്‍ ട്രെയല്‍ റണ്‍ നടത്തിയിരുന്നു. ബോട്ടുകള്‍ കൊച്ചിന്‍ ഷിപ്പ് യാഡിലാണ് പണി പൂര്‍ത്തിയാക്കിയത്. പദ്ധതിക്ക് ആകെ 38 ടെര്‍മിനലുകളാണ് വേണ്ടത്.

വാട്ടര്‍ മെട്രോയിലേക്കുള്ള ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് നേരത്തെ പൂര്‍ത്തിയായിരുന്നു. മെട്രോയിലേതിന് സമാനമായ നിരക്ക് തന്നെയാകുമെന്നാണ് മുമ്പ് പുറത്തുവിട്ട വിവരം. ടിക്കറ്റേതര വരുമാനവും കെഎംആര്‍എല്‍ ലക്ഷ്യമിടുന്നുണ്ട്. കനാല്‍ നവീകരണം, ആഴം കൂട്ടല്‍ എന്നിവ നടന്നിരുന്നു. റോഡുകളിലൂടെയും ട്രെയിന്‍ മാര്‍ഗവും ജലമാര്‍ഗവും കൊച്ചിയില്‍ യാത്ര ചെയ്യാന്‍ ഇനി സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+