Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രതീക്ഷിക്കുന്ന സര്‍പ്രൈസ് എവിടെ? സീറ്റുകള്‍ രണ്ടക്കത്തില്‍ നിന്ന് അഞ്ചിലേക്ക്, പൊടിപാറും

കോഴിക്കോട്: 400ലധികം സീറ്റ് നേടി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഉത്തരേന്ത്യ മാത്രം പോര, ദക്ഷിണേന്ത്യയില്‍ നിന്നുള്ള വലിയൊരു ഭാഗം സീറ്റുകള്‍ കൂടി നേടിയാലേ ബിജെപിയുടെ ഈ ലക്ഷ്യം നേടാന്‍ സാധിക്കൂ. ബിജെപിയെ അടുപ്പിക്കാന്‍ ഏറെകാലമായി മടി കാണിക്കുന്ന സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യയിലേത്.

ജയലളിതയുടെ അണ്ണാഡിഎംകെക്കൊപ്പം മല്‍സരിച്ചിട്ടും ബിജെപിക്ക് വേണ്ടത്ര തിളങ്ങാന്‍ സാധിക്കാത്ത സംസ്ഥാനമാണ് തമിഴ്‌നാട്. കേരളത്തില്‍ ആകെയുള്ള ഒരു നിയമസഭാ സീറ്റ് പോലും നഷ്ടപ്പെടുത്തിയാണ് പാര്‍ട്ടിയുടെ പ്രയാണം. കര്‍ണാടകയില്‍ ഭരണം പോയി എന്നത് മാത്രമല്ല, തെലങ്കാനയില്‍ പ്രതീക്ഷിച്ച പോലെ തിളങ്ങാനും സാധിച്ചില്ല. ഈ സാഹചര്യത്തിലും ബിജെപി നേതൃത്വം ദക്ഷിണേന്ത്യയില്‍ നിന്ന് വലിയ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്.

prakash-javadekar

കേരളത്തില്‍ നിന്ന് ഇത്തവണ സീറ്റുകള്‍ രണ്ടക്കം കടക്കുമെന്നാണ് നരേന്ദ്ര മോദി ആവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാല്‍ ഒരിക്കലും നിലവിലെ സാഹചര്യത്തില്‍ ബിജെപി 10ലധികം സീറ്റുകള്‍ കേരളത്തില്‍ നിന്ന് നേടില്ല. എങ്കിലും നരേന്ദ്ര മോദി ആവര്‍ത്തിക്കുന്നത് വെറുതെയാകില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി പ്രവര്‍ത്തകര്‍. എന്നാല്‍ പ്രകാശ് ജാവദേക്കര്‍ പറയുന്നത് അഞ്ചിലധികം സീറ്റ് കിട്ടുമെന്നാണ്.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപിക്ക് വോട്ട് കൂടുതല്‍. സുരേഷ് ഗോപി മല്‍സരിക്കുന്ന തൃശൂരാണ് ബിജെപിക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്. സുരേഷ് ഗോപിയുടെ വര്‍ഷങ്ങളായുള്ള സാന്നിധ്യത്തിന് പുറമെ, പത്മജ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള വരവും തൃശൂരില്‍ ബിജെപിയുടെ പ്രതീക്ഷയേറ്റിയിട്ടുണ്ട്.

അതേസമയം, കരുവന്നൂര്‍ ബാങ്ക് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിയുടെ വരവ് സിപിഎം മാത്രമല്ല, യുഡിഎഫും സംശയത്തോടെയാണ് കാണുന്നത്. പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് സുരേഷ് ഗോപിയെ ജയിപ്പിക്കാനാണെന്നും അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. ഇഡി വന്നത് ഡീല്‍ ഉറപ്പിക്കാനാണ് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

തിരുവനന്തപുരത്തും തൃശൂരും സിപിഎം ബിജെപിക്ക് വോട്ട് മറിക്കുമെന്നും പകരം ഇഡി അന്വേഷണം മന്ദഗതിയിലാക്കുകയാണ് ഡീല്‍ എന്നും കെ മുരളീധരന്‍ ആവര്‍ത്തിക്കുന്നുണ്ട്. സുരേഷ് ഗോപിക്കെതിരായ നികുതി വെട്ടിപ്പ് കേസ് ആയുധമാക്കാനും സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നു. നികുതി വെട്ടിപ്പ് കേസ് കോടതിയില്‍ തെളിയിക്കുമെന്ന മറുപടിയാണ് സുരേഷ് ഗോപി നല്‍കുന്നത്.

അതിനിടെയാണ് ബിജെപി കേരളത്തില്‍ അഞ്ചിലധികം സീറ്റ് നേടുമെന്ന് സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കര്‍ പറയുന്നത്. ഫലം വരുമ്പോള്‍ സര്‍പ്രൈസുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. രണ്ട് തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ കേരളം ബിജെപി ഭരിക്കുമെന്ന പ്രത്യാശയും ജാവദേക്കര്‍ പങ്കുവച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+