ഉമ്മന്‍ചാണ്ടിയ്ക്ക് മോദിയുടെ അഭിനന്ദങ്ങള്‍
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. പ്രധാനമന്ത്രി തുടക്കം കുറിച്ച ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എടുത്തതാണ് അഭിനന്ദനത്തിന് കാരണം.
മുഖ്യമന്ത്രിക്കയച്ച പ്രത്യേക കത്തിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചത്. പദ്ധതിയിലൂടെ മികച്ച നേട്ടമാണ് സംസ്ഥാനം കൈവരിച്ചതെന്നും പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു. പദ്ധതി നൂറുശതമാനം നടപ്പിലാക്കിയതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും വളരെ വലിയ കാര്യമാണ് ചെയ്തതെന്നും കത്തില്‍ പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിലാണ്, എല്ലാ കുടുംബത്തിനും ബാങ്ക് അക്കൗണ്ട് എന്ന ജന്‍ ദന്‍ യോജന പദ്ധതിയെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സൗകര്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
2018 ഓടെ ഏഴരക്കോടി ബാങ്ക് അക്കൗണ്ട് തുറക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. മൈക്രോ ഇന്‍ഷുറന്‍സ്, അസംഘടിത തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ്, ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമുള്ള അക്കൗണ്ടുകള്‍ക്ക് ക്രഡിറ്റ് ഗാരണ്ടി ഫണ്ട് തുടങ്ങിയവയും ഇതില്‍പെടുന്നു.












Click it and Unblock the Notifications