മോദിയും ക്രിസ്തുവും!!! അല്‍ഫോന്‍സ് കണ്ണന്താനം പറയുന്നത് കേട്ടാല്‍ ആരും വാ പൊളിക്കും...
ദില്ലി: ആദ്യം പേരെടുത്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്, പിന്നീട് സിപിഎം പിന്തുണയോടെ എംഎല്‍എ, ഒടുവില്‍ ബിജെപിയില്‍... ഇപ്പോഴിതാ കേന്ദ്ര മന്ത്രിയും! ഇതാണ് അല്‍ഫോന്‍സ് കണ്ണന്താനം. ദേശീയ രാഷ്ട്രീയത്തില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ബിജിപിയില്‍ ചേരണം എന്ന് പറഞ്ഞായിരുന്നു സിപിഎം ബന്ധം ഉപേക്ഷിച്ചത്.
ഇപ്പോഴിതാ നരേന്ദ്ര മോദിയെ പ്രശംസകൊണ്ട് മൂടുകയാണ് കണ്ണന്താനം. നരേന്ദ്ര മോദിക്കും യേശുക്രിസ്തുവിനും ഒരേ ലക്ഷ്യങ്ങളാണ് എന്നാണ് കണ്ണന്താനം പറഞ്ഞിരിക്കുന്നത്.

ലൈവ് മിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു കണ്ണന്താനം യേശുക്രിസ്തുവിനേയും നരേന്ദ്ര മോദിയേയും താരതമ്യപ്പെടുത്തിയത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വപ്നങ്ങള്‍ ആണ് നരേന്ദ്ര മോദിയും പങ്കുവയ്ക്കുന്നത് എന്നാണ് കണ്ണന്താനം പറയുന്നത്.
താന്‍ കേന്ദ്ര മന്ത്രിയായ വാര്‍ത്ത അറിഞ്ഞ് എല്ലാ കര്‍ദ്ദിനാള്‍മാരും ഫോണില്‍ വിളിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രതികരണത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ആയിരുന്നു ഈ മറുപടി.
പെണ്‍കുട്ടികള്‍ക്കെല്ലാം വിദ്യാഭ്യാസവും, വീടുകളില്‍ ശൗച്യാലയും, എല്ലാവര്ക്കും ബാങ്ക് അക്കൗണ്ടും പണവും, നല്ല റോഡുകളും ഒക്കെയാണ് മോദി ആഗ്രപിക്കുന്നത്, അതുതന്നെയാണ് ക്രിസ്തുവും ആഗ്രഹിച്ചിരുന്നത് എന്നാണ് കണ്ണന്താനും പറയുന്നത്. ക്രിസ്തും അഴിമതിക്കെതിരേയും അസമത്വത്തിനെതിരേയും പോരാടി. മോദിയും ചെയ്യുന്നത് അതാണ് എന്നാണ് വാദം.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications