കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെത്തുമോ ക്വാല്‍കോം 5ജി: 5 വന്‍കിട കമ്പനികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മുന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാല്‍കോം, ബ്ലാക്ക് സ്റ്റോണ്‍ ഉള്‍പ്പടേയുള്ള ലോകത്തെ തന്നെ 5 വന്‍കിട കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ 5 ജി സാങ്കേതിക വിദ്യയും ഡിജിറ്റൽ ഇന്ത്യയുമായി ബന്ധപ്പെട്ട പദ്ധതികളുമാണ് ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോനും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. രണ്ട് മേഖലയിലും ഇന്ത്യയുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ക്രിസ്റ്റ്യാനോ അമോന മോദിയെ അറിയിച്ചു.

കൂടുതല്‍ വായനക്ക്:- 'എന്തുകൊണ്ട് ക്രിസ്തു അവര്‍ക്ക് ലഹരിയാകുന്നില്ല'; പാലാ ബിഷപ്പിന്റെ പ്രസ്താവന തള്ളി അങ്കമാലി അതിരൂപത

ക്വാല്‍കോം

ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് മേഖല വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ രൂപകല്പനയ്ക്കും നിർമ്മാണത്തിനുമായി ഈയിടെ ആരംഭിച്ച ഉത്പ്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയും (ഇഎസ്ഡിഎം) ഇന്ത്യയിലെ സെമി കണ്ടക്റ്റർ വിതരണ ശൃംഖലയിലെ വികസനത്തോടൊപ്പം ഇന്ത്യയിലെ പ്രാദേശിക നവീനാശയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രങ്ങളും ചര്‍ച്ചാ വിഷയമായെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

 qulacom-

ബ്ലാക്ക്‌സ്റ്റോണ്‍

ബ്ലാക്ക്‌സ്റ്റോണിന്റെ ചെയർമാനും സിഇഒയും സഹസ്ഥാപകനുമായ സ്റ്റീഫൻ ഷ്വാർസ്മാനുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ മറ്റൊരു പ്രധാന കൂടിക്കാഴ്ച. ഇന്ത്യയിലെ ബ്ലാക്ക്‌സ്റ്റോണിന്റെ നിലവിലുള്ള പദ്ധതികളെക്കുറിച്ചും അടിസ്ഥാനസൗകര്യങ്ങൾ , റിയൽ എസ്റ്റേറ്റ് മേഖലകളിലെ കൂടുതൽ നിക്ഷേപങ്ങളോടുള്ള അവരുടെ താൽപ്പര്യത്തെക്കുറിച്ചും ഷ്വാർസ്മാൻ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ എന്നിവയുൾപ്പെടെ ഇന്ത്യയിലെ വാഗ്ദാന നിക്ഷേപ അവസരങ്ങളും ചർച്ചയിൽ ഉൾപ്പെട്ടിരുന്നു.

നീന്തല്‍ കുളത്തില്‍ ആടിത്തിമിര്‍ത്ത് മലയാളികളുടെ പ്രിയ രഞ്ജിനിമാര്‍; ചിത്രം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

ജനറൽ അറ്റോമിക്സ് ഗ്ലോബൽ

ഇന്ത്യയിലെ പ്രതിരോധ സാങ്കേതിക മേഖലയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ജനറൽ അറ്റോമിക്സ് ഗ്ലോബൽ കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് വിവേക് ​​ലാലുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. പ്രതിരോധവും ഉയര്‍ന്നു വരുന്ന സാങ്കേതികവിദ്യാ നിർമ്മാണവും ഇന്ത്യയിലെ ശേഷി വർദ്ധനയും ത്വരിതപ്പെടുത്തുന്നതിനുള്ള സമീപകാല നയ മാറ്റങ്ങളെ ലാല്‍ അഭിനന്ദനം അറിയിച്ചെന്നും വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അഡോബ്

അഡോബിന്റെ പ്രസിഡന്റും സിഇഒയുമായ ശാന്തനു നാരായണുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. അഡോബിന്റെ തുടർ സഹകരണവും ഇന്ത്യയിലെ ഭാവി നിക്ഷേപ പദ്ധതികളും ഇരുവരും ചർച്ച ചെയ്തു. ഇന്ത്യയുടെ മുൻനിര പരിപാടിയായ ഡിജിറ്റൽ ഇന്ത്യ, ആരോഗ്യം, വിദ്യാഭ്യാസം, ഗവേഷണ -വികസന മേഖലകളിൽ വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഫസ്റ്റ് സോളാർ

ഇന്ത്യയുടെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സാധ്യതകളെ കു റിച്ചും, പ്രത്യേകിച്ച് സൗരോർജ്ജ സാധ്യതയെക്കുറിച്ചും 2030 ഓടെ പുനരുൽപ്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള 450 ജിഗാവാട്ട് വൈദ്യുതി ഉൽപാദനത്തെക്കുറിച്ചുമായിരുന്നു ഫസ്റ്റ് സോളാർ സിഇഒ മാർക്ക് വിഡ്‌മറുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാ വിഷയമായത്. അടുത്തിടെ പ്രഖ്യാപിച്ച ഉത്പ്പാദന ബന്ധിത പ്രോത്സാഹന പദ്ധതി ഉപയോഗപ്പെടുത്തി അവരുടെ തനതായ നേർത്ത ഫിലിം സാങ്കേതികവിദ്യ വിനിയോഗിച്ചു് ഇന്ത്യയിൽ
ഫസ്റ്റ് സോളാറിന്റെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതോടൊപ്പം ഇന്ത്യയെ ആഗോള വിതരണ ശൃംഖലകളുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നു.

ജോ ബൈഡന്‍

അതേസമയം, ഇന്ന് വൈകീട്ടാണ് പ്രസഡന്റ് ജോ ബൈഡനും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയതിന് ശേഷം മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്നത്തേ. കോവിഡ് പ്രതിരോധം, തീവ്രവാദം, അഫ്ഗാന്‍ പ്രതിസന്ധി എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈസ് പ്രസിഡന്റ് കമല ഹാരിസുമായുള്ള മോദിയുടെ കൂടിക്കാഴ്ച ഇന്നലെ വൈകീട്ടോടെ നടന്നിരുന്നു. ഇന്ത്യ അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി കൈവരിക്കാനായെന്ന് ഇരു നേതാക്കളും പറഞ്ഞു.

Recommended Video

cmsvideo
Bilateral Relationship Will Touch New Heights': PM Modi To US VP Kamala Harris

English summary
Narendra Modi in America: The Prime Minister met with 5 major companies, including Qualcomm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X