കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ എന്ന്... ബിജെപിയുടെ ഊര്‍ജ്ജം കെടില്ല

Google Oneindia Malayalam News

ഗുരുവായൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണയും ബിജെപിയ്ക്ക് കേരളം സമ്മാനിച്ചത് നിരാശ ആയിരുന്നു. ഒരു സ്ഥാനാര്‍ത്ഥിയെ പോലം വിജയിപ്പിക്കാന്‍ ആയില്ല. എങ്കിലും കേരളത്തെ കൈവിടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്.

മുണ്ടുടുത്ത് മോദി; പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശനത്തിന് പ്രത്യേകതകള്‍ ഏറെ, താമരപ്പൂ തുലാഭാരംമുണ്ടുടുത്ത് മോദി; പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശനത്തിന് പ്രത്യേകതകള്‍ ഏറെ, താമരപ്പൂ തുലാഭാരം

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബിജെപി സംഘടിപ്പിച്ച അഭിനന്ദന്‍ സഭയില്‍ സംസാരിക്കവെ ആയിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ജനങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്.

കൊച്ചിയിലെ നിപ്പാ വൈറസ് ബാധയെ കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു. നിപ്പാ ബാധിയില്‍ കേന്ദ്ര സഹായം ഉറപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടെ നിന്നില്ലെങ്കിലും നന്ദി

കൂടെ നിന്നില്ലെങ്കിലും നന്ദി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പം നില്‍ക്കാതിരുന്ന സംസ്ഥാനമാണ് കേരളം. എങ്കിലും കേരള ജനതയ്ക്കും കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം.

ജയിക്കാത്തിടത്ത് എന്തിന് നന്ദി പറയുന്നു എന്ന് ആരും കരുതേണ്ടതില്ല. എല്ലാവരേയും ഒരുപോലെ പരിഗണിക്കുന്ന സമീപനം ആണ് ബിജെപി സര്‍ക്കാരിന് എന്ന് അദ്ദേഹം പറഞ്ഞു.

വരാണസി പോലെ തന്നെ കേരളവും

വരാണസി പോലെ തന്നെ കേരളവും

നരേന്ദ്ര മോദിയുടെ മണ്ഡലം ആണ് ഉത്തര്‍ പ്രദേശിലെ വരാണസി. അതുപോലെ തന്നെയാണ് തനിക്ക് കേരളവും എന്നാണ് അദ്ദേഹം പറഞ്ഞത്.

തിരഞ്ഞെടുപ്പ് മാത്രം അല്ല ബിജെപി പ്രവര്‍ത്തകരുടെ ലക്ഷ്യം. തോറ്റാലും ജയിച്ചാലും കേരളത്തിലെ ബിജെപിയുടെ ഊര്‍ജ്ജം ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

മുന്‍ഗണന രാ്ഷ്ട്രസേവനത്തിന്

മുന്‍ഗണന രാ്ഷ്ട്രസേവനത്തിന്

രാഷ്ട്ര സേവനത്തിനാണ് ബിജെപി മുന്‍ഗണന നല്‍കുന്നത്. പുതിയ ഭാരതത്തിന്റെ സൃഷ്ടിയാണ് പ്രധാനപ്പെട്ട കാര്യം. 130 കോടി ജനങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും തന്റെ സര്‍ക്കാര്‍ മുന്നോട്ട് പോവുക എന്നും അദ്ദേഹം പറഞ്ഞു.

ആയുഷ്മാന്‍ ഭാരത്

ആയുഷ്മാന്‍ ഭാരത്

പ്രസംഗത്തിനിടെ കേരളത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം പങ്കാളികളാകാത്തതിനെതിരെ ആയികുന്നു വിമര്‍ശനം. ആയുഷ്മാന്‍ പദ്ധതിയുടെ സഹായം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയിലെ സ്വര്‍ഗ്ഗം

ഭൂമിയിലെ സ്വര്‍ഗ്ഗം

കേരളത്തില്‍ എത്തിയതിന്റെ സന്തോഷവും അദ്ദേഹം മറച്ചുവച്ചില്ല. ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കുന്ന ഇവിടെ എത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗുരുവായൂരില്‍ എത്തിയതോടെ തനിക്ക് പുതിയ ഊര്‍ജ്ജവും ഉത്സാഹവും ലഭിച്ചു. ഗുരുവായൂര്‍ പോലെ തന്നെ ഉഡുപ്പി, ദ്വാരക എന്നിവിടങ്ങളും തനിക്ക് പ്രത്യേക അനുഭൂതി സമ്മാനിക്കുന്ന ഇടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം കലര്‍ത്താതെ

രാഷ്ട്രീയം കലര്‍ത്താതെ

തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിറകെ നടത്തിയ കേരള സന്ദര്‍ശനത്തില്‍ രാഷ്ട്രീയം അധികം പരാമര്‍ശിക്കാതെ ആയിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. സര്‍ക്കാരിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും പ്രതീക്ഷകളും ആണ് അദ്ദേഹം പങ്കുവച്ചത്.

English summary
Narendra Modi in Kerala: Love Kerala as Varanasi, Says PM Narendra Modi in Guruvayur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X