കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മോദി പ്രാര്‍ത്ഥിച്ചത് എന്ത്? മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

Google Oneindia Malayalam News

ഗുരുവായൂര്‍: രണ്ടാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായിരുന്നു ഇത്. ദേശീയ മാധ്യമങ്ങള്‍ പോലും ഏറെ പ്രാധാന്യത്തോടെ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ എന്ന്... ബിജെപിയുടെ ഊര്‍ജ്ജം കെടില്ലകേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ എന്ന്... ബിജെപിയുടെ ഊര്‍ജ്ജം കെടില്ല

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ നരേന്ദ്ര മോദി എന്തായിരിക്കും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക എന്ന് ആര്‍ക്കും സംശയം തോന്നാം. അതിനുള്ള ഉത്തരം അദ്ദേഹം തന്നെ നല്‍കുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂടെ ആയിരുന്നു ഇത്.

'ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവും ആണ്. ഇന്ത്യയുടെ പുരോഗതിയ്ക്കും സമൃദ്ധിയ്ക്കും വേണ്ടി ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു'- ഇങ്ങനെ ആയിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്.

MOdi

ഇതേ കാര്യം തന്നെ ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തിട്ടുണ്ട്. താമരപ്പൂക്കള്‍ കൊണ്ട് നടത്തിയ തുലാഭാരത്തിന്റെ ചിത്രവും നരേന്ദ്ര മോദി തന്റെ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. ക്ഷേത്ര ദര്‍ശനത്തിന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററിലൂടെ പുറത്ത് വിട്ടു.

ജൂണ്‍ 8 ന് രാവിലെ 10.25 ഓടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പൂര്‍ണകുംഭം നല്‍കിയാണ് പ്രധാനമന്ത്രിയെ വരവേറ്റത്. ഗവര്‍ണര്‍ പി സദാശിവവും കേന്ദ്ര മന്ത്രി വി മുരളീധരനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അദ്ദേഹത്തെ അനുഗമിച്ചു.

തുലാഭാരത്തിന് പുറമേ കളഭച്ചാര്‍ത്ത്, പാല്‍പ്പായസ നിവേദ്യം, ഒരു ഉരുളി നെയ്യ് തുടങ്ങിയ വഴിപാടുകളും അദ്ദേഹം കഴിപ്പിച്ചു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

English summary
Narendra Modi in Kerala: What was his prayer in Guruvayur temple, a tweet in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X