Get Updates
Get notified of breaking news, exclusive insights, and must-see stories!

കറുപ്പുടുത്ത് നരേന്ദ്ര മോദി ശബരിമല ചവിട്ടുമോ?

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അയ്യപ്പ ഭക്തനായി, കറുപ്പുടുത്ത്, നോമ്പ് നോറ്റ്, മാലയിട്ട്, ഇരുമുടിക്കെട്ടുമെടുത്ത് ശബരിമല ചവിട്ടുമോ... ഇല്ലെന്നോ ഉണ്ടെന്നോ ഇപ്പോള്‍ പറയാനാവില്ല. എന്തായാലും മോദി ശബരിമലയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി സംസ്ഥാന ഘടകമാണ് നരേന്ദ്ര മോദിയെ ശബരിമലയിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ ശബരിമല സന്ദര്‍ശിക്കാന്‍ മോദി സമ്മതം അറിയിച്ചിരുന്നതാണത്രെ.

Narendra Modi

അടുത്ത മണ്ഡലകാലത്ത് തന്നെ മോദിയെ ശബരിമലയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി നേതൃത്വം. പ്രധാനമന്ത്രിയുടെ ശബരിമല സന്ദര്‍ശനം പാര്‍ട്ടിക്ക് ദക്ഷിണേന്ത്യയില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ശബരിമല വികസനത്തില്‍ ഇക്കാലമത്രയും സര്‍ക്കാരുകള്‍ കൈക്കൊണ്ട മെല്ലെപ്പോക്കിന് മോദിയുടെ സന്ദര്‍ശനത്തോടെ വേഗം കൈവരുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വികസനത്തിന്റെ ക്രെഡിറ്റ് മോദിക്കും പാര്‍ട്ടിക്കും ഏറ്റെടുക്കാന്‍ കഴിയും.

നാശോന്‍മുഖമായിക്കൊണ്ടിരിക്കുന്ന പമ്പാ നദിയെ രക്ഷിക്കാന്‍ ഒരു പദ്ധതി കൂടി പ്രഖ്യാപിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ഗംഗയെ രക്ഷിക്കുമെന്ന് പറയുന്ന മോദി പമ്പയെ കൂടി ഏറ്റെടുത്താല്‍ അതിന്റെ ഗുണം പലവിധത്തിലായിരിക്കും പാര്‍ട്ടിക്ക് ലഭിക്കുക.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ കാത്തിരിക്കുന്ന ബിജെപിക്ക് മോദി ശബരിമല സന്ദര്‍ശിച്ചാല്‍ കിട്ടുന്ന ഊര്‍ജ്ജം വലുതായിരിക്കും. അടുത്ത് നിയമസഭ തിരഞ്ഞെടുപ്പിലും ഇത് ഉപയോഗപ്പെടുത്താന്‍ ബിജെപിക്ക് കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+