കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് പുറത്തേക്ക്?: സത്യസന്ധമായ തുറന്നുപറച്ചില്‍, നിലപാടിലുറച്ച് നില്‍ക്കും

Google Oneindia Malayalam News

Recommended Video

cmsvideo
അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് പുറത്തേക്ക്?

കണ്ണൂര്‍: 2009 ല്‍ പാര്‍ലമെന്‍റ് അംഗമായിരിക്കെ നടത്തി മോദി അനുകൂല പരാമര്‍ശങ്ങളായിരുന്നു എപി അബ്ദുള്ളക്കുട്ടിക്കെതിരായ സിപിഎം നടപടിയില്‍ കലാശിച്ചത്. നരേന്ദ്ര മോദിയുടെ വികസനനയങ്ങള്‍ കേരളം മാതൃകയാക്കണമെന്ന പ്രസ്താവനയായിരുന്നു അന്നത്തെ വിവാദങ്ങല്‍ക്ക് കാരണം. ആറ് മാസത്തെ സസ്പെന്‍ഷനായിരുന്നു ആദ്യം അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഎം സ്വീകരിച്ച നടപടി.

<strong>അടിത്തട്ട് മുതല്‍ അടിമുടി മാറ്റവുമായി കോണ്‍ഗ്രസ്; പരമ്പരാഗത വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്തും</strong>അടിത്തട്ട് മുതല്‍ അടിമുടി മാറ്റവുമായി കോണ്‍ഗ്രസ്; പരമ്പരാഗത വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്തും

സസ്പെന്‍ഷനിലിരിക്കുന്ന സമയത്തും പാര്‍ട്ടിവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും വര്‍ഗശത്രുക്കളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തു എന്നാരോപിച്ചാണ്‌ അബ്ദുള്ളക്കുട്ടിയെ പിന്നീട് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നതും കണ്ണൂരില്‍ നിന്ന് വീണ്ടും ജയിച്ച് പാര്‍ലമെന്‍റില്‍ എത്തുകയും ചെയ്യുന്നത്. ഇപ്പോള്‍ വീണ്ടും മോദി സ്തുതി തന്നെ അബ്ദുള്ളക്കുട്ടിയെ കുഴപ്പങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്.. കുടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

നരേന്ദ്ര മോദി സ്തുതി

നരേന്ദ്ര മോദി സ്തുതി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ നരേന്ദ്ര മോദി സ്തുതി. പ്രതിപക്ഷക്കാർ മാത്രമല്ല, ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായതെന്ന് അബ്ദുള്ളകുട്ടി ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഗാന്ധിയൻ മൂല്യം

ഗാന്ധിയൻ മൂല്യം

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്

സ്വച്ച് ഭാരത്

സ്വച്ച് ഭാരത്

നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ
ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുകയെന്ന്. ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു. സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി. പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി എല്‍പിജി ഗ്യാസ് കണക്ഷൻ നൽകിയെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

മോദി നൽകിയ ആശ്വാസം

മോദി നൽകിയ ആശ്വാസം

കേരളം വിട്ടാൽ നാമെല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളി പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം. മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു. ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക്
മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്.

യാഥാർത്ഥ്യങ്ങൾ വിസ്മരിക്കരുത്

യാഥാർത്ഥ്യങ്ങൾ വിസ്മരിക്കരുത്

ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ? സ്മാർട്ട് സിറ്റികളും ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്. നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ് വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്. നരേന്ദ്രമോദിയെ
വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുതെന്നമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ കുറിപ്പിന്‍റെ പ്രസക്തഭാഗങ്ങള്‍.

ഡീന്‍ കുര്യാക്കോസ്

ഡീന്‍ കുര്യാക്കോസ്

ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് അടക്കമുള്ള നേതാക്കാള്‍ രംഗത്ത് എത്തുകയും ചെയ്തു. മാധ്യമ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമാണ് അബ്ദുള്ള കുട്ടിയുടേതെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ വിശദീകരണം തേടണമെന്നുമായിരുന്നു ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചത്.

പുറത്തു കളയണം

പുറത്തു കളയണം

ഇത്തരം മോദി ഭക്തരെ ഒരു നിമിഷംപോലും കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിൽ വച്ച് പുലർത്തരുത്.എടുത്ത് പുറത്തു കളയണമെന്നായിരുന്നു. കെപിസിസി അംഗം എഎം രോഹിത് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടത്. കോൺഗ്രസ് പാരമ്പര്യം മനസ്സിൽ കാത്ത് സൂക്ഷിക്കുന്ന ഒരാൾക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലുംഎഴുതുവാനോ പറയുവാനോ സാധിക്കില്ല. എപി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യൻ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉറച്ചു നില്‍ക്കുന്നു

ഉറച്ചു നില്‍ക്കുന്നു

കോണ്‍ഗ്രസില്‍ നിന്ന് വിമര്‍ശനങ്ങള്‍ ശക്തമായിട്ടും തന്‍റെ നിലപാടില്‍ നിന്ന് പിന്‍മാറാന്‍ അബ്ദുള്ളകുട്ടി തയ്യാറായിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അബ്ദുള്ളക്കുട്ടി വ്യക്തമാക്കുന്നത്.

സത്യസന്ധമായ കാര്യങ്ങള്‍

സത്യസന്ധമായ കാര്യങ്ങള്‍

ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങള്‍ മാത്രമാണ്. മോദിയുടെ വിജയത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉള്ളുതുറന്ന അഭിപ്രായമായി മാത്രം ഇതിനെ കണ്ടാൽമതി. വികസന പദ്ധതികൾ തന്നെയാണ് മോദിക്ക് ജയം സമ്മാനിച്ചത്.

ബിജെപി സ്ഥാനാര്‍ത്ഥിയാവുമോ

ബിജെപി സ്ഥാനാര്‍ത്ഥിയാവുമോ

തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ല. ദരിദ്രരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിയതും കക്കൂസ് നിര്‍മ്മിച്ച് നല്‍കിയതൊക്കെയും വോട്ടായി മാറി. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമോ, പാര്‍ട്ടി വിടുമോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മറുപടി.

പാര്‍ട്ടി വിടാനുള്ള നീക്കം

പാര്‍ട്ടി വിടാനുള്ള നീക്കം

അതേസമയം പാര്‍ട്ടി വിടാനുള്ള നീക്കമാണ് അബ്ദുള്ളക്കുട്ടിക്കെന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്. കെപിസിസി അംഗങ്ങളുടെ അന്തിമ പട്ടികയില്‍ നിന്നും അബ്ദുള്ളക്കുട്ടിയെ തഴഞ്ഞത് നേരത്തെ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിടാനൊരുങ്ങുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

വിഎം സുധീരനെതിരെ

വിഎം സുധീരനെതിരെ

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വിഎം സുധീരനെതിരെയും പരസ്യ വിമര്‍ശനവുമായി എപി അബ്ദുള്ളക്കുട്ടി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാത്ത നേതാവെന്ന് പൊതുവേ അറിയപ്പെടുന്ന വിഎം സുധീരനെതിരെ പരസ്യമായി ഗ്രൂപ്പ് പരാമര്‍ശവുമായിട്ടായിരുന്നു എപി അബ്ദള്ളക്കുള്ളി രംഗത്ത് എത്തിയിത്.

വിമര്‍ശനം

വിമര്‍ശനം

ഒറ്റ രാത്രി കൊണ്ട് പാച്ചേനിയേ എ ഗ്രൂപ്പിൽ നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരൻ ഗ്രൂപ്പ് മുയലാളിമാരെ വിമർശിക്കണ്ട എന്നായിരുന്നു അബ്ദുള്ളകുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് പിന്നാലെ അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ വിടി ബല്‍റാം ഉള്‍പ്പടേയുള്ളവര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

English summary
narendra modi praising; abdullakutty may quit congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X