ഗുജറാത്ത്; ബിജെപി വിജയം അവസാന ഘട്ടത്തില്‍ മോദിയുടെ അറ്റകൈ പ്രയോഗത്തിലൂടെ
തിരുവനന്തപുരം: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് പിന്നില്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി അവസാന ഘട്ടത്തില്‍ നടത്തിയ അറ്റകൈ പ്രയോഗം. ആദ്യഘട്ടത്തില്‍ ഒപ്പത്തിനൊപ്പം പ്രചരണം നടത്തിയ കോണ്‍ഗ്രസ് രണ്ടാംഘട്ടത്തില്‍ പിന്നിലായി പോയത് മോദിയുടെ തന്ത്രത്തിലൂടെയാണെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന രീതിയില്‍ വര്‍ഗീയ പ്രചരണം അഴിച്ചുവിട്ടായിരുന്നു നരേന്ദ്ര മോദി രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ അസാനത്തെ അടവ് പുറത്തെടുത്തത്. ഇത് ഏറെ ഗുണം ചെയ്‌തെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വ്യക്തമാണ്. ബിജെപി കുതിപ്പ് നടത്തിയത് രണ്ടാംഘട്ടം തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലാണെന്നത് വര്‍ഗീയ പ്രചരണത്തിന്റെ ഫലമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

വര്‍ഗീയ പ്രചരണം നടത്തിയ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതുമില്ല. അവസാന ഘട്ടമായതുകൊണ്ടുതന്നെ പ്രധാനമന്ത്രിയെന്ന രീതിയില്‍ നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചെന്നുവേണം കരുതാന്‍. എന്നിരുന്നാലും ബിജെപിക്കെതിരെ ശക്തമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
സര്‍ദാര്‍ പട്ടേല്‍, രാം മന്ദിര്‍, പാക്കിസ്ഥാന്‍, അഹമ്മദ് പട്ടേല്‍ തുടങ്ങി രാഷ്ട്രീയമല്ലാത്ത വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തിയായിരുന്ന തുടക്കം മുതല്‍ ബിജെപിയുടെ പ്രചരണം. കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായും ആരോപണങ്ങള്‍ നടത്തിയും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നേട്ടം കൊയ്തു.












Click it and Unblock the Notifications