Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരിന്‍റെ ശുചിയാക്കല്‍ ചിത്രമുള്‍പ്പടെ ട്വീറ്റ് ചെയ്ത് മോദിയുടെ പ്രശംസ

തിരുവനന്തപുരം: പാര്‍ട്ടി വിലക്കുകളെ മറികടന്ന് സ്വച്ഛ് ഭാരത് വെല്ലുവിളി ഏറ്റെടുത്ത കോണ്‍ഗ്രസ് എംപി ശശി തരൂരിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. ട്വിറ്ററിലൂടെയാണ് മോദി തരൂരിനെ പ്രശംസിച്ചത്. വിഴിഞ്ഞത്ത് തരൂര്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രശംസ. തരൂരിന്‍റെ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ചിത്രവും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

പാര്‍ട്ടിയുടെ അച്ചടക്ക നടപടി മറികടന്നാണ് ശശി തരൂര്‍ കഴിഞ്ഞ ദിവസം സ്വച്ഛ് ഭാരത് ചലഞ്ച് ഏറ്റെടുത്തത്. തിരുവവന്തപുരത്ത് വിഴിഞ്ഞം ഹാര്‍ബറിന് സമീപത്ത് നിന്നാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ തരൂര്‍ ശുചീകരണ പ്രവര്‍ത്തനം തുടങ്ങിയത്. രാജ്യത്തിന്റെ സ്വച്ഛത ഒരു പാര്‍ട്ടിയ്ക്കും വിട്ടു കൊടുക്കില്ലെന്നാണ് തരൂര്‍ പറഞ്ഞത്.

Tharoor

ശുചിത്വ ഭാരതമെന്നത് ഗാന്ധിയന്‍ ആശയമാണ്. ആ അര്‍ത്ഥത്തിലാണ് താന്‍ മോദിയുടെ വെല്ലുവിളി ഏറ്റെടുത്തതെന്നും തരൂര്‍ വിശദീകരിച്ചു. എന്ത്് പേരിട്ട് വിളിച്ചാലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിറകോട്ടില്ലെന്നും തരൂര്‍ പറഞ്ഞു. മോദി സ്തുതിയുടെ പേരില്‍ എതിര്‍പ്പ് നില നില്‍ക്കെ കെപിസിസി നേതൃത്വത്തെ അറിയിക്കാതെയാണ് തരൂര്‍ സ്വച്ഛ് ഭാരത് ചലഞ്ച് നടപ്പാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+