കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിറ്റലറിന്റേത് പോലുള്ള അവകാശവാദമാണ് നരേന്ദ്ര മോദിയുടേത്; രൂക്ഷവിമര്‍ശനവുമായി എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നു ഉയരുന്നത്. ദേശീയപാതകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സംഭരണശാലകൾ, വൈദ്യുതിനിലയങ്ങൾ, ഖനികൾ എന്നിവ ഉള്‍പ്പടേയുള്ള പ്രധാന പൊതുമേഖല ആസ്തികള്‍ സ്വകാര്യ മേഖലയിക്ക് കൈമാറാനുള്ള നടപടി ക്രമം കേന്ദ്രം രണ്ടാഴ്ച മുന്‍പ് ആരംഭിച്ചിരുന്നു. വിറ്റഴിക്കലിലൂടെ നാല്‌ വർഷത്തിനകം ആറ്‌ ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയത്.

കൊയിലാണ്ടിയില്‍ യുഡിഎഫ് വോട്ട് സിപിഎമ്മിന് നല്‍കി; ചതി, കെപി അനില്‍കുമാറിനെതിരെ വെപ്പെടുത്തല്‍കൊയിലാണ്ടിയില്‍ യുഡിഎഫ് വോട്ട് സിപിഎമ്മിന് നല്‍കി; ചതി, കെപി അനില്‍കുമാറിനെതിരെ വെപ്പെടുത്തല്‍

എന്നാല്‍ മോദി ഭരണത്തിന്‍ കീഴില്‍ ജനം ദുരിതം അനുഭവിക്കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ നേട്ടം കൊയ്യുകയാണെന്നാണ് സിപിഎം നേതാവ് എംവി ജയരാജന്‍ വിമര്‍ശിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ വിറ്റുതീർന്നു. ഇനി വിൽക്കാൻ ബാക്കി പാർലമെന്റ് മന്ദിരവും രാഷ്ട്രപതി ഭവനും ചെങ്കോട്ടയും സുപ്രീംകോടതിയുമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.

ഇതെന്താണ് പുലിത്തോലോ..: നവ്യ നായരുടെ പുത്തന്‍ ചിത്രം വൈറല്‍

എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഹിറ്റ്‌ലർ അവകാശപ്പെട്ടത് തന്റെ ഭരണമാണ് ലോകത്ത് ഏറ്റവും കൂടുതൽ അഴകുള്ള ജനാധിപത്യഭരണമെന്നായിരുന്നു. അതുപോലൊരു അവകാശവാദമാണ് മോഡിയുടേത്. മോഡിയുടെ ജനാധിപത്യത്തിൽ പാർലമെന്റിനോ ഭരണഘടനക്കോ ഭരണഘടനാ സ്ഥാപനങ്ങളായ ആസൂത്രണകമ്മീഷനോ ജുഡീഷ്യറിക്കോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഒരു സ്ഥാനവുമില്ല. എല്ലാം മോഡി ബ്രഹ്മം. സംഘപരിവാറിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഗാന്ധിജിയും നെഹ്‌റുവുമില്ല.

mv jayrajan

ഗോഡ്‌സേയും സവർക്കറും സ്വാതന്ത്ര്യസമരസേനാനികളാണ്!
കോർപ്പറേറ്റുകൾക്ക് പുഷ്‌കല കാലമാണിപ്പോൾ. റോഡുകളും റെയിൽവേ സ്‌റ്റേഷനുകളും തീവണ്ടികളും വിമാനത്താവളങ്ങളും ഉൾപ്പെടെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയതെല്ലാം ശതകോടീശ്വരന്മാരായ അദാനിക്കോ അദ്വാനിക്കോ കൈമാറുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ വിറ്റുതീർന്നു. ഇനി വിൽക്കാൻ ബാക്കി പാർലമെന്റ് മന്ദിരവും രാഷ്ട്രപതി ഭവനും ചെങ്കോട്ടയും സുപ്രീംകോടതിയുമാണ്. ആറ് ലക്ഷം കോടിയുണ്ടാക്കാൻ ഇതെല്ലാം ഇക്കൂട്ടർ വിറ്റ് തുലയ്ക്കും. അതിനെയും ജനാധിപത്യമെന്ന് പറയുകയും ചെയ്യും.

ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയ്യിലാണ് രാജ്യസമ്പത്തിന്റെ 70 ശതമാനവും. കോവിഡ് ദുരിതകാലത്ത് പോലും ശതകോടീശ്വരന്മാരുടെ സമ്പത്ത് വർദ്ധിച്ചു. സാധാരണക്കാരുടെ തൊഴിലും വരുമാനവും കുറഞ്ഞു. ഭീതിജനകമായ വിധം അസമത്വം വർദ്ധിച്ചു. മോഡിയുടെ നവഭാരതത്തിൽ ശതകോടീശ്വരന്മാർക്കാണ് വസന്തകാലം.

തൊഴിലാളികളുടെ വരുമാനം 17 ശതമാനം കുറഞ്ഞപ്പോൾ ബിജെപിയുടെ ആസ്തി 50 ശതമാനം വർദ്ധിച്ചു. 102 ശതകോടീശ്വരന്മാരുള്ള ഇന്ത്യ ലോകത്ത് മൂന്നാമത്. പട്ടിണിയുടെ കാര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങളോടൊപ്പം 94-ാമത്. ഇലക്ഷൻ സമയത്ത് ബിജെപിയുടേത് വാഗ്ദാന പെരുമഴയാണെങ്കിൽ ഭരണത്തിലെത്തിയാൽ ചുട്ടുപൊള്ളുന്ന വരൾച്ചയാണ്. ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം, പ്രതിവർഷം 20 ദശലക്ഷം തൊഴിൽ എന്നിവയൊക്കെ ബിജെപിയുടെ വൈറലായ തെരഞ്ഞെടുപ്പ് പ്രചാരവേലയായിരുന്നു. എന്നാൽ അതെല്ലാം മോഡിയും മറന്നു, ജനങ്ങളും മറന്നു. കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യധാന്യകിറ്റെങ്കിലും ജനങ്ങൾക്ക് നൽകിയിരുന്നുവെങ്കിൽ എന്ന് പലരും ആശിച്ചിരുന്നു. അതുമുണ്ടായില്ല.

രാജ്യദ്രോഹനിയമവും യു.എ.പി.എ.യും ആൾക്കൂട്ട കൊലപാതകങ്ങളും മാധ്യമവേട്ടയും എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ചാരപ്പണിയും ജനാധിപത്യ കശാപ്പും മറ്റ് പാർട്ടിക്കാരുടെ മേൽ നടത്തുന്ന പേശീബലവും സംഘപരിവാർ മുഖമുദ്രയാണ്. ടെലികോം മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചെന്ന് മാത്രമല്ല, കോർപ്പറേറ്റ് ടെലികോം കമ്പനികൾക്ക് നികുതി കുടിശ്ശികയ്ക്ക് 4 വർഷം മൊറട്ടോറിയവും ഒട്ടേറെ ഇളവുകളും അനുവദിച്ചത് ഏറ്റവും ഒടുവിലത്തെ മോഡിയുടെ കോർപ്പറേറ്റ് ഭക്തിയാണ്.

ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന കർഷകരെയും തൊഴിലാളികളെയും മർദ്ദിച്ചൊതുക്കുന്ന നടപടിയും ഹിറ്റ്‌ലറുടേതിന് സമാനമാണ്. ഇത്തരം ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങൾക്കെതിരെ പൊരുതാൻ ഇടതുപക്ഷമല്ലാതെ കോൺഗ്രസ്സിനെ ഒരിടത്തും കാണാനില്ല. വെന്റിലേറ്ററിൽ കഴിയുന്ന കോൺഗ്രസ്സ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽപോലെയായി മാറി. ഫാസിസത്തിനെതിരെ ഇടതുപക്ഷത്തോടൊപ്പമാണ് നാം അണിനിരക്കേണ്ടത്.

Recommended Video

cmsvideo
എനിക്ക് സല്യൂട്ടടിക്കാൻ പറ്റില്ലെന്ന് ഡിജിപി പറയട്ടെയെന്ന് സുരേഷ് ഗോപി

English summary
Narendra Modi's claim is similar to that of Hitler; MV Jayarajan with harsh criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X