ഗോഡ്സെക്ക് ഗാന്ധിയുടെ ശരീരത്തെ മാത്രമേ കൊല്ലാൻ സാധിച്ചിട്ടുള്ളൂ; ആത്മാവിനെ കൊന്നത് കോൺഗ്രസ്: സുരേന്ദ്രൻ
പാലക്കാട്: ഗാന്ധി ജയന്തി ദിനത്തില്‍ മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥമാക്കിയെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പാലക്കാട് ശബരി ആശ്രമത്തില്‍ നിന്നും അകത്തേതറ പഞ്ചായത്ത് വരെ നയിച്ച ത്രിവര്‍ണ്ണയാത്രയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മജി പോരാടിയത് ഈ നാട്ടിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ മോചനത്തിനാണ്. അത് സാധ്യമാക്കിയത് മോദിയാണ്. സ്വദേശിവത്ക്കരണം, സ്വയംപര്യാപ്ത ഗ്രാമങ്ങള്‍, സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയുള്ള അന്ത്യോദയ പദ്ധതി, എല്ലാവര്‍ക്കും കുടിവെള്ളം, വിദ്യാഭ്യാസനയം, ഖാദി വ്യവസായത്തിന്റെ വളര്‍ച്ച എന്നീ എല്ലാ ഗാന്ധിയന്‍ ആശയങ്ങളും ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കി. രാജ്യത്ത് വികസനത്തിന്റെ വെള്ളിവെളിച്ചം എല്ലാവരിലുമെത്തിച്ചത് മോദിയാണ്.
ഗാന്ധിയും ദീനദയാലും സ്വീകരിച്ച മാര്‍ഗമാണ് മോദി തുടരുന്നത്. ആറുപതിറ്റാണ്ട് കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് കേവലം കുട്ടികളെ കൊണ്ട് സേവനവാരം അല്ലാതെ ഗാന്ധിയുടെ ഓര്‍മ്മയ്ക്ക് വേണ്ടി എന്താണ് നടപ്പിലാക്കിയതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. എന്നാല്‍ മോദി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ മുടക്കി മോദി സ്വച്ഛഭാരത് പദ്ധതി ഉണ്ടാക്കി. എല്ലാവര്‍ക്കും ശൗചാലയങ്ങള്‍ കൊണ്ടുവന്നു. നവാമി ഗംഗ പോലുള്ള കര്‍മ്മപദ്ധതി സൃഷ്ടിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം കാലഹരണപ്പെട്ട കോണ്‍ഗ്രസിനെ പിരിച്ചുവിടണം എന്ന് ഗാന്ധിജി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസിനെ കൊണ്ട് രാഷ്ട്രത്തിന് ഒരു പ്രയോജനവുമില്ലെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അദ്ദേഹമാണ്. കോണ്‍?ഗ്രസിനെ സ്വാതന്ത്ര്യലബ്ദിക്കുള്ള മാര്‍?ഗം മാത്രമായാണ് അദ്ദേഹം കണ്ടത്.
ഗോഡ്‌സെക്ക് ഗാന്ധിയുടെ ശരീരത്തെ മാത്രമേ കൊല്ലാന്‍ സാധിച്ചിട്ടുള്ളൂ. ഗാന്ധിയുടെ ആത്മാവിനെ കൊന്നത് കോണ്‍ഗ്രസാണ്. ഗാന്ധിയുടെ ആശയങ്ങളെ കരിച്ചുകളഞ്ഞത് നെഹ്‌റുകുടുംബമാണ്. ഗ്രാമങ്ങളിലാണ് ഭാരതം കുടികൊള്ളുന്നതെന്ന് ഗാന്ധി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ഗ്രാമങ്ങളെ നശിപ്പിച്ചു. അമേരിക്കയുടേയും റഷ്യയുടേയും ചിന്താഗതിയാണ് നെഹ്‌റു സ്വീകരിച്ചത്. അങ്ങനെയുള്ള കോണ്‍ഗ്രസാണ് ബിജെപി ഗാന്ധിവിരോധികളാണ് എന്ന് പറയുന്നതെന്നുും സുരേന്ദ്രന്‍ പറഞ്ഞു.
താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും
മണ്ഡലം പ്രസിഡന്റ് സുരേഷ് കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാപ്രസിഡന്റ് ഇ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി എ.നാ?ഗേഷ്, ജില്ലാ ജനറല്‍സെക്രട്ടറി പി.വേണുഗോപാല്‍, യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രമീള ശശിധരന്‍, യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications