Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലെ വനംവന്യജീവി പ്രശ്നം പരിഹരിക്കാന്‍ മോദി വീണ്ടും അധികാരത്തില്‍ വരണം: കെ സുരേന്ദ്രന്‍

കൽപറ്റ: അഴിമതിക്കെതിരായ മഹായുദ്ധത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹത്തിൻ്റെ കരങ്ങൾക്ക് കരുത്തുപകരാൻ വയനാട്ടുകാരും തയ്യാറാവുമെന്നും വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. വനം വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാൻ ശാശ്വത മാർഗ്ഗങ്ങൾ വേണം. അതിന് മോദി സർക്കാർ വീണ്ടും വരണം. വന്യ ജീവി പ്രശ്നത്തിൽ വലയുകയാണ് വയനാടെ

വലിയ പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള സ്ഥലമാണ് വയനാട് . ബ്രിട്ടീഷുകാരെ വിറപ്പിച്ച പോരാളികളുടെ നാട്ടിലെ പോരാട്ടത്തിന് അതീവ പ്രാധാന്യമുണ്ട്. എഴുതിതള്ളാനുള്ള മണ്ഡലമല്ല വയനാട്.വന്യ ജീവി പ്രശ്നത്തിൽ ഉൾപ്പെടെ രാഹുൽ ഗാന്ധി ഇടപ്പെട്ടിട്ടില്ല. മാറ്റം വയനാട്ടിൽ അനിവാര്യമാണ്. വയനാട്ടുകാരുടെ കൂടെ നിൽക്കുന്ന ഒരു എംപിയാണ് ഇവിടെ വേണ്ടതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

k-surendran-rally-

ഈസ്റ്റർ ദിനത്തിൽ കുടുംബയോഗങ്ങളിലും ഗൃഹസമ്പർക്കങ്ങളിലും കെ സുരേന്ദ്രന്‍ പങ്കെടുത്തു. കൽപറ്റ നിയോജക മണ്ഡലത്തിലെ മാണ്ടാട് കുഞ്ഞിമിറ്റം കോളനിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിലും മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ നടന്ന കുടുംബ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു. സന്ദീപ് വാര്യറും ടിപി ജയചന്ദ്രനും കുടുംബയോഗങ്ങൾ ഉദ്ഘാടനം ചെയ്തു. കുടുംബയോഗങ്ങളിലെ സ്ത്രീകളുടെ വലിയ പങ്കാളിത്തം ശ്രദ്ധേയമായി.

ഈങ്ങാപ്പുഴ കുറുമ്പാലക്കാട്ടെ ജോബിയുടെ ഗൃഹ സന്ദർശനത്തോടെയാണ് തിരുവമ്പാടി മണ്ഡലത്തിലെ പര്യടനം എൻഡിഎ സ്ഥാനാർത്ഥി ആരംഭിച്ചത്. തുടർന്ന് ഈങ്ങാപ്പുഴ പിനിപ്പിനേരി കോൺവെൻറ് സന്ദർശിച്ചു. മദർ സുപീരിയർ ലെസീത്തയെയും സിസ്റ്റർമാരെയും കണ്ട് ഈസ്റ്റർ ആശംസകൾ അറിയിച്ചു.

പിന്നീട് തോപ്പിൽ സെബാസ്റ്റ്യൻ്റെയും, മണ്ഡലം പ്രസിഡൻ്റ് ബൈജു കല്ലടിക്കുന്നിൻ്റെയും പുതുപ്പാടി സെന്റ് ജോർജ് ചർച്ഛ് പാരീഷ് സെക്രട്ടറി ജോഷി മാമ്പുഴക്കൽ ,ജോസ് അടിയായിപ്പള്ളി തുടങ്ങിയവരുടെ വീടുകളും സന്ദർശിച്ച് ആശംസകൾ അറിയിച്ചു. തിരുവമ്പാടിയിലെ ക്രൈസ്തവ സഹോദരങ്ങൾ നൽകുന്ന സ്നേഹവും കരുതലും വാക്കുകൾക്ക് അതീതമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സജീവ് ജോസഫ്, മണ്ഡലം പ്രസിഡൻ്റ് ബൈജു കല്ലടിക്കുന്ന്, മണ്ഡലം പ്രഭാരി ഷാൻ കട്ടപ്പാറ എന്നിവർ ഒപ്പമുണ്ടായിരുന്നു.

നാമനിർദ്ദേശപത്രിക സമർപ്പണത്തിന് സ്മൃതി ഇറാനിയെത്തും

വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ഏപ്രിൽ 4 ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി കെ സുരേന്ദ്രനൊപ്പം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുമെന്നും വയനാട് ലോക്സഭ കൺവീനർ പ്രശാന്ത് മലവയൽ അറിയിച്ചു. രാവിലെ 9 മണിക്ക് കൽപ്പറ്റ നഗരത്തിൽ നിന്നും കളക്ട്രേറ്റിലേക്ക് നടക്കുന്ന റോഡ്ഷോയിൽ സ്മൃതി ഇറാനി പങ്കെടുക്കും. അമേത്തിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച സ്മൃതി ഇറാനി വയനാട്ടിലെത്തുന്നത് ദേശീയ ജനാധിപത്യ സഖ്യത്തിന് വലിയ ഊർജം പകരുമെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+