Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ ദിവസവും വിവാദം ശ്രീയെ വിടുന്നില്ല!

കൊച്ചി: ശ്രീശാന്ത് വിവാദങ്ങളുടെ കൂട്ടുകാരനാണെന്ന് പറഞ്ഞാല്‍ ഒട്ടും തെറ്റുണ്ടെന്ന് തോന്നുന്നില്ല. 2006ല്‍ ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടി 2008 ആവുമ്പോഴേക്കും ശ്രീശാന്ത് ഒരുപറ്റം വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്താരം സൈമണ്‍സിനെ കൊഞ്ഞനംകുത്തിയതും ഹര്‍ബജന്‍ സിങ്ങ് തല്ലിയപ്പോള്‍ കൊച്ചുകുട്ടിയെപോലെ കരഞ്ഞതും ഒടുവില്‍ ഐപിഎല്‍ ഒത്തുവകളി കേസ് വരെ വിവാദം മാത്രം.

എന്നാല്‍ എല്ലാം മാറ്റിവച്ച് ഡിസംബര്‍ 12ന് ശ്രീശാന്ത് വിവാഹിതനായി. അതിനിടയിലും വിവാദം. ശ്രീശാന്തിന്റെ വിവാഹത്തിന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മേഡി വരുന്നുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്ന് മോഡിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.

Sreesanth angagement

ശ്രീശാന്ത് വിവാഹ ദിനമായ ഡിസംബര്‍ 12ന് നടക്കുന്ന ചടങ്ങുകള്‍ കാണാനും ദമ്പതികളെ അനുഗ്രഹിക്കാനും മോഡി എത്തുന്നെന്നായിരുന്നു വാര്‍ത്തകള്‍. ശ്രീശാന്തിന്റെ അടുത്ത സുഹൃത്ത് ജുനൈദ് അര്‍ഫിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മോഡിയെകൂടാതെ ബോളിവുഡില്‍ നിന്നും മറ്റും ഒത്തിരി സെലിബ്രേറ്റികളും വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമെന്നും സുഹൃത്ത് അറിയിച്ചിരുന്നു.

എന്നാല്‍ ശ്രീശാന്തിന്റെ വിവാഹക്കാര്യം പോലും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നായിരുന്നു മോഡിയുടെ പ്രതികരണം. വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്നും വിവാഹത്തിന് പങ്കെടുക്കുന്നില്ലെന്നും മോഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+