സഭാ തര്‍ക്കം തീര്‍ക്കാന്‍ മോദി നേരിട്ട് ഇറങ്ങുന്നു; ലക്ഷ്യം കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍
തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടുന്നു. ഒര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനായി പ്രധാനമന്ത്രി അടുത്തയാഴ്ച ചര്‍ച്ച നടത്തും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ പിഎസ് ശ്രീധരന് പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയെന്ന നിലയില്‍ അടുത്തമാസം ആദ്യം മറ്റ് ക്രൈസ്തവ സഭകളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ശ്രീധരന് പിള്ളയാണ് ചര്‍ച്ചകളുടെ ഏകോപന ചുമതല വഹിക്കുന്നതെന്നാണ് സൂചന. സംസ്ഥാനത്തെ ന്യൂനപക്ഷ ആനുകൂല്യ വിതരണത്തിലടക്കം ക്രിസ്ത്യന്‍ വിഭാഗത്തിന് അര്‍ഹിക്കുന്ന വിഹിതം കിട്ടുന്നില്ലെന്ന പരാതിയുണ്ടെന്നാണ് ശ്രീധരന് പിള്ള പറയുന്നത്.

ക്രിസ്ത്യന്‍ വോട്ടുകള്‍
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി ദേശീയ തലത്തില്‍ തന്നെ പദ്ധതികള്‍ ആവിഷ്കരിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളായ ചങ്ങനാശ്ശേരി ഉള്‍പ്പടേയുള്ള കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപിക്ക് ശ്രദ്ധേയമായ മുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നു.

മോദി നയിക്കും ചര്‍ച്ച
ക്രിസ്മസിന് പിന്നാലെയുള്ള ദിവസങ്ങളിലാണ് ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുക. സഭാ പ്രതിനിധികള്‍ ദില്ലിയിലെത്തിയാവും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുക. ശ്രീധരന്‍പിള്ളയും ചര്‍ച്ചയും പങ്കെടുത്തേക്കും. സഭകള്‍ തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ അവസരം ഒരുക്കുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.

ജനുവരിയില്‍
ജനുവരിയില്‍ കേരളത്തിലെ മറ്റ് ക്രിസ്ത്യന്‍ സഭകളുമായി മോദി ചര്‍ച്ച നടത്തും. ന്യൂനപക്ഷങ്ങള്‍ക്ക് ധനസഹായം ഉള്‍പ്പടെ വിതരണം ചെയ്യുന്നതിലുള്ള പരാതി മെമ്മോറാണ്ടമായി സഭാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, ബിജെപിയുടെ കേരള നേതൃത്വത്തിന് പകരമായി മിസോറാം ഗവര്‍ണറായ ശ്രീധരന്‍പിള്ള പ്രശ്നപരിഹാരത്തിന് മധ്യസ്ഥം വഹിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന നേതാക്കള്‍ ആരും തന്നെ ഇത് സംബന്ധിച്ചുള്ള പ്രതികരണം നടത്തിയിട്ടില്ല.

കണക്ക് കൂട്ടല്‍
ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ട് സഭാ വിശ്വാസികള്‍ക്കിടയിലേക്ക് കടന്ന് കയറാന്‍ ബിജെപി ശ്രമിക്കുന്നത്. സഭകള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപ്പെട്ട് പരിഹാരം കാണുന്നതിലൂടെ ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ നിന്നും പിന്തുണ ആര്‍ജ്ജിക്കാമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications