കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭാ തര്‍ക്കം തീര്‍ക്കാന്‍ മോദി നേരിട്ട് ഇറങ്ങുന്നു; ലക്ഷ്യം കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടുന്നു. ഒര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനായി പ്രധാനമന്ത്രി അടുത്തയാഴ്ച ചര്‍ച്ച നടത്തും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയെന്ന നിലയില്‍ അടുത്തമാസം ആദ്യം മറ്റ് ക്രൈസ്തവ സഭകളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ശ്രീധരന്‍ പിള്ളയാണ് ചര്‍ച്ചകളുടെ ഏകോപന ചുമതല വഹിക്കുന്നതെന്നാണ് സൂചന. സംസ്ഥാനത്തെ ന്യൂനപക്ഷ ആനുകൂല്യ വിതരണത്തിലടക്കം ക്രിസ്ത്യന്‍ വിഭാഗത്തിന് അര്‍ഹിക്കുന്ന വിഹിതം കിട്ടുന്നില്ലെന്ന പരാതിയുണ്ടെന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്.

ക്രിസ്ത്യന്‍ വോട്ടുകള്‍

ക്രിസ്ത്യന്‍ വോട്ടുകള്‍

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി ദേശീയ തലത്തില്‍ തന്നെ പദ്ധതികള്‍ ആവിഷ്കരിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളായ ചങ്ങനാശ്ശേരി ഉള്‍പ്പടേയുള്ള കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപിക്ക് ശ്രദ്ധേയമായ മുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നു.

മോദി നയിക്കും ചര്‍ച്ച

മോദി നയിക്കും ചര്‍ച്ച

ക്രിസ്മസിന് പിന്നാലെയുള്ള ദിവസങ്ങളിലാണ് ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുക. സഭാ പ്രതിനിധികള്‍ ദില്ലിയിലെത്തിയാവും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുക. ശ്രീധരന്‍പിള്ളയും ചര്‍ച്ചയും പങ്കെടുത്തേക്കും. സഭകള്‍ തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ അവസരം ഒരുക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ജനുവരിയില്‍

ജനുവരിയില്‍

ജനുവരിയില്‍ കേരളത്തിലെ മറ്റ് ക്രിസ്ത്യന്‍ സഭകളുമായി മോദി ചര്‍ച്ച നടത്തും. ന്യൂനപക്ഷങ്ങള്‍ക്ക് ധനസഹായം ഉള്‍പ്പടെ വിതരണം ചെയ്യുന്നതിലുള്ള പരാതി മെമ്മോറാണ്ടമായി സഭാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, ബിജെപിയുടെ കേരള നേതൃത്വത്തിന് പകരമായി മിസോറാം ഗവര്‍ണറായ ശ്രീധരന്‍പിള്ള പ്രശ്നപരിഹാരത്തിന് മധ്യസ്ഥം വഹിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന നേതാക്കള്‍ ആരും തന്നെ ഇത് സംബന്ധിച്ചുള്ള പ്രതികരണം നടത്തിയിട്ടില്ല.

കണക്ക് കൂട്ടല്‍

കണക്ക് കൂട്ടല്‍

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ട് സഭാ വിശ്വാസികള്‍ക്കിടയിലേക്ക് കടന്ന് കയറാന്‍ ബിജെപി ശ്രമിക്കുന്നത്. സഭകള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപ്പെട്ട് പരിഹാരം കാണുന്നതിലൂടെ ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ നിന്നും പിന്തുണ ആര്‍ജ്ജിക്കാമെന്നും ബിജെപി കണക്ക് കൂട്ടുന്നു.

English summary
narendra Modi to settle church dispute; Target Christian votes in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X