കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുടിനെയും ട്രംപിനേയും പിന്തള്ളി ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായി നരേന്ദ്രമോദി

Google Oneindia Malayalam News

ലണ്ടന്‍: പ്രമുഖ ബ്രീട്ടീഷ് മാസികയായ ബ്രീട്ടീഷ് ഹെറാള്‍ഡ് നടത്തിയ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നേതാക്കളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ ഒന്നാംസ്ഥാനം കരസ്ഥാമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 2019 ലെ ഏറ്റവും ശക്തനായ ലോക നേതാവിനെ കണ്ടെത്താന്‍ ബ്രിട്ടീഷ് ഹെറാഡ് വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് നരേന്ദ്രമോദി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.

<strong> വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരൻ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്ത് പരാതി പിന്‍വലിപ്പിക്കും</strong> വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരൻ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്ത് പരാതി പിന്‍വലിപ്പിക്കും

30.9 ശത്മാനം പോരാണ് 2019 ല്‍ ലോകത്തെ ഏറ്റവുംകരുത്തനായ നേതാവ് നരേന്ദ്രമാദിയാണെന്ന് അഭിപ്രായപ്പെട്ടത്. 29.9 ശതമാനം വോട്ടുതേടിയ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡ്മിര്‍ പുടിനാണ് മോദിക്ക് തൊട്ടുപിറകില്‍ രണ്ടാംസ്ഥാനത്താണ്. ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങ് (21.9%), യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (18.1%) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.

modi1

ഓണ്‍ലൈനിലൂടെ നടന്ന വോട്ടെടുപ്പിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വോട്ടെടുപ്പിന് ഈ മാസം ആദ്യവാരം തന്നെ 25 ലക്ഷം ഹിറ്റ് നേടാന്‍ സാധിച്ചു. ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ പലതവണ വെബ്സൈറ്റ് തകരാറിലാകുകയം ചെയ്തു. വോട്ടെടുപ്പില്‍ ആദ്യമെത്തിയ 25 പേരില്‍ നിന്ന് 4 നേതാക്കളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതിന് ശേഷമായിരുന്നു അവസാന റൗണ്ട് വോട്ടെടുപ്പ് നടന്നത്.

<strong> തദ്ദേശതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യം തുടരാന്‍ ഡിഎംകെ; സ്റ്റാലിന്‍ അനുകൂലം? എതിര്‍സ്വരങ്ങളും സജീവം</strong> തദ്ദേശതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യം തുടരാന്‍ ഡിഎംകെ; സ്റ്റാലിന്‍ അനുകൂലം? എതിര്‍സ്വരങ്ങളും സജീവം

കൃത്രിമത്വം തടയുന്നതിനായി വോട്ടെടുപ്പിൽ പങ്കെടുക്കുന്നവർക്ക് വൺടൈം പാസ്‌വേർഡ് നൽകിയായിരുന്നു നടപടിക്രമം. 'വോട്ടെടുപ്പ് അവസാനിച്ചു നമോ വിജയിച്ചു' എന്ന തലക്കെട്ടോടുകൂടിയാണ് ബ്രിട്ടീഷ് ഹെറാൾഡ് വോട്ടെടുപ്പ് ഫലം അറിയിച്ചത്. ജൂലായ് 15ന് പുറത്തിറങ്ങാനിരിക്കുന്ന ബ്രിട്ടീഷ് ഹെറാൾഡിന്റെ പുതിയ ലക്കത്തിലെ മുഖചിത്രം മോദിയുടേതാണ്.

ഭരണാധികാരി എന്ന നിലയില്‍ ലോക ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനവും സ്വീകര്വതയും ഈ വര്‍ഷം ഇന്ത്യല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ രണ്ടാംവട്ടവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതു ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നതില്‍ നിര്‍ണ്ണായകമായെന്ന് മാഗസിൻ സമിതി ചൂണ്ടിക്കാട്ടുന്നത്.

English summary
narendra modi win british herald's world msot poular perdon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X