കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി നാളെ കോഴിക്കോട്; ലക്ഷ്യം വയനാടും രാഹുല്‍ ഗാന്ധിയും, കൂടുതല്‍ നേതാക്കള്‍ കേരളത്തിലെത്തും

Google Oneindia Malayalam News

കോഴിക്കോട്: എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട് എത്തും. വൈകീട്ട് അഞ്ച് മണിക്ക് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന മോദി റോഡ് മാര്‍ഗ്ഗം കോഴിക്കോട് എത്തി ആറ് മണിക്ക് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

മലബാര്‍ മേഖലയില്‍ ബിജെപിയുടെ തിര‍ഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ശക്തിപകരുക എന്ന ഉദ്ദേശത്തോടെയാണ് മോദി കോഴിക്കോട് എത്തുന്നത്. പൊതുസമ്മേളനത്തില്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും.

modi-

സമ്മേളനത്തില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നെല്ലാമായി പരമാവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയഗം പികെ കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

<strong>Lok Sabha Election 2019 LIVE:രാജ്യം വിധിയെഴുതുന്നു; 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്</strong>Lok Sabha Election 2019 LIVE:രാജ്യം വിധിയെഴുതുന്നു; 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതോടെ വരും ദിവസങ്ങളിൽ കുടുതൽ ദേശീയ നേതാക്കളെ കേരളത്തിലെത്തിക്കാനാണ് ബി ജെ പിയുടെ നീക്കം. രാഹുലിനെതിരെ പ്രചരണം നടത്താന്‍ സ്മൃതി ഉള്‍പ്പടേയുള്ള നേതാക്കള്‍ വയനാട്ടില്‍ എത്തുമെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന സൂചന.

ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
narendramodi in kozhikode on friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X