എറണാകുളത്ത് സെക്സ് റാക്കറ്റ്..നടത്തുന്നത് ലാലും ആന്റണിയും!! യുവാവിന്റെ ആരോപണം ഞെട്ടിക്കും!!വീഡിയോ
നസീഹ് അഷ്റഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
പെരുമ്പാവൂര്‍: നടന് മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ചില സെല്‍ഫി വീഡിയോകളിലൂടെ കുപ്രസിദ്ധനായ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്.
ആന്റണി പെരുമ്പാവൂരാണ് നസീഹിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആന്റണിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
പോലീസ് സ്റ്റേഷനില്‍ വച്ചു പരസ്പരബന്ധമില്ലാതെയാണ് നസീഹ് സംസാരിച്ചത്. ഇയാള്‍ക്കു മാനസിക വിഭ്രാന്തിയുണ്ടെന്നുള്ള സര്‍ട്ടിഫിക്കറ്റ് മാതാവ് പോലീസിന് കൈമാറി.
യുവാവിനെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. 128 കോടിയുടെ വരുമാനം തനിക്കുണ്ടെന്നാണ് യുവാവ് വീഡിയോയില്‍ അവകാശപ്പെടുന്നതെങ്കിലും പരിശോധനയില്‍ പോലീസിന് ലഭിച്ചത് 4000 രൂപയാണ്. ചെക്ക് ലീഫും മുദ്രപത്രവും പോലീസ് നസീഹില് നിന്നു കണ്ടെടുത്തു
അന്യസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി പെരുമ്പാവൂരില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ ഉണ്ട്. ലക്ഷങ്ങളുടെ കച്ചവടമാണ് വീടുകള്‍ കേന്ദ്രീകരിച്ച് ഇവിടെ നടക്കുന്നത്. മോഹല്‍ലാലും ആന്റണി പെരുമ്പാവൂരുമാണ് ഇതിനു പിന്നില്‍. അല്ലെങ്കില്‍ ആന്റണിയുടെ മാഫിയയാവും പിന്നിലെന്നുമായിരുന്നു നസീഹിന്റെ ആരോപണം.
ഒരു മാസത്തിനകം പെരുമ്പാവൂരിലെ ഈ സംഭവങ്ങള്‍ പോലീസ് തുടച്ചു നീക്കിയിട്ടില്ലെങ്കില്‍ താനും കുറച്ച് ആളുകളും രംഗത്തിനിറങ്ങുമെന്ന് നസീഹ് വീഡിയോയില്‍ ഭീഷണി മുഴക്കുന്നുണ്ട്. ജെസിബി ഉപയോഗിച്ച് എല്ലാം നിരപ്പാക്കുമെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞു.
തനിക്ക് നിരവധി വധഭീഷണികള്‍ ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞുകൊണ്ടാണ് നസീഹ് വീഡിയോ ആരംഭിക്കുന്നത്. എസ്ബിടി തിരുവനന്തപുരം ബ്രാഞ്ചില്‍ അഞ്ചു കോടിയുടെ നിക്ഷേപമുണ്ട്. അഞ്ചു കോടി എഴുതിയ ചെക്ക് ഇതാണെന്ന് പറഞ്ഞ് നസീഹ് ചെക്ക് കാണിക്കുന്നുണ്ട്. ഇത് തന്നെ കൊല്ലാന്‍ വരുന്ന ആള്ക്കുള്ളതാണെന്നും ഇയാള്‍ പറയുന്നു.
പതിയെ തുടങ്ങിയ നസീഹ് പിന്നീട് പൊട്ടിത്തെറിക്കുകയാണ്. നീയൊക്കെ പുളുത്തുമെന്നും എന്റെയൊരു രോമം പോലും എടുക്കാന്‍ കഴിയില്ലെന്നും ഇയാള്‍ വീഡിയോയില്‍ ആക്രോശിക്കുന്നു.
നേരത്തേ നടന് പൃഥ്വിരാജിനെതിരേയും എസ്എഫ്ഐക്കെതിരേയും നസീഹ് പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോകള്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എസ്എഫ്ഐക്കാര്‍ മാത്രമല്ല വിദ്യാര്‍ഥി സംഘടനയെന്നും അവരേക്കാള്‍ നന്നായി മുഷ്ടി ചുരുട്ടി മോന്തക്ക് അടിക്കാന്‍ തങ്ങക്ക് അറിയാമെന്നായിരുന്നു അന്ന് ഇയാല്‍ പറഞ്ഞത്.