Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിരവട്ടത്തുനിന്നും ഭിത്തി തുരന്ന് രക്ഷപ്പെട്ട നസീമ പിടിയില്‍

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും തടവു ചാടിയ നസീമയെ കൊച്ചിയില്‍വെച്ച് പോലീസ് പിടികൂടി. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് നസീമ തടവുചാടിയത്. ഭിത്തി തുരന്നായിരുന്നു സ്വര്‍ണ്ണത്തട്ടിപ്പ് കേസിലെ പ്രതിയായ നസീമ രക്ഷപ്പെട്ടത്. ഒരുമാസത്തെ തിരച്ചിലിനൊടുവില്‍ കൊച്ചി തൃപ്പൂണിത്തുറയിലെ ഒരു ലോഡ്ജില്‍ നിന്ന് ഇവരെ പിടികൂടി.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം കൊച്ചിയിലേക്ക് നീങ്ങിയത്. മാനസിക രോഗം അഭിനയിച്ചാണ് നസീമ കുതിരവട്ടത്ത് ചികിത്സ തേടിയത്. പരപ്പനങ്ങാടി സ്വദേശിയാണ് നസീമ. മഴു ഉപയോഗിച്ച് ഭിത്തി തുരന്ന് ആശുപത്രിക്ക് പുറത്ത് കടക്കുകയാണുണ്ടായത്.

naseema

പിന്നീട് മരത്തടി ഉപയോഗിച്ച് മതിലിന് മുകളില്‍ കയറി തുണി ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. വീട്ടുജോലിക്കാരിയായി നിന്ന് വീടുകളില്‍ നിന്ന് സ്വര്‍ണ്ണവും ആഭരണവും മോഷ്ടിച്ച് കടന്നുകളയലായിരുന്നു ഇവരുടെ ജോലി.

അറയ്ക്കല്‍ കുടുംബത്തിലെ അംഗമാണെന്ന് പറഞ്ഞ് പരപ്പനങ്ങാടി സ്വദേശിയെ വിവാഹം കഴിക്കുകയും പിന്നീട് വഞ്ചനാ കേസില്‍ അകപ്പെടുകയുമായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+