കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളിപ്പെടുത്തലുകളുമായി നാസില്‍; തുഷാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രീധരന്‍ പിള്ളയെ വിളിച്ചിരുന്നു

Google Oneindia Malayalam News

ദുബായ്/തൃശൂര്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വണ്ടിച്ചെക്ക് കേസിലെ പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയും മതാപിതാക്കളും. തുഷാറിനെതിരെ നാസില്‍ കേസ് നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമായല്ല. ഗതികേട് കൊണ്ടാണ് മകന് കേസ് നല്‍കേണ്ടി വന്നതെന്നാണ് നാസിലിന്‍റെ ഉമ്മ റാബിയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

തുഷാര്‍ വെള്ളാപ്പള്ളി നാസില്‍ അബ്ദുള്ളയെ സാമ്പത്തികമായി വന്‍തുക പറ്റിച്ചു. പല വട്ടം പൈസ ചോദിച്ചിട്ടും തരാന്‍ തുഷാര്‍ തയ്യാറായില്ല. പത്ത് വര്‍ഷമായി തുഷാര്‍ നല്‍കാനുള്ള പണം കൊടുക്കാതെ മകനെ പറ്റിക്കുന്നു. തുഷാറിന്‍രെ തട്ടിപ്പിനെത്തുടര്‍ന്ന് നാസിലിന് ദുബായ് ജയിലില്‍ കഴിയേണ്ടിവന്നെന്നും ഉമ്മ റാബിയി വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

പണം തിരികെ നല്‍കണം

പണം തിരികെ നല്‍കണം

സ്ഥലം വിറ്റും നിരവധി പേരിന്ന് നിന്ന് പണം കടംവാങ്ങിയുമാണ് നാസിലിനെ ജയിലില്‍ നിന്നും പുറത്തിറക്കിയത്. കടബാധ്യത മൂലം നാസിലിന് നാട്ടില്‍ വരാനാകാത്ത അവസ്ഥയാണ് ഉള്ളത്. മകന്‍റെ പണം എങ്ങനെയെങ്കിലും തുഷാര്‍ തിരികെ നല്‍കണം. തുഷാറിനെ കേസില്‍ കുടുക്കാന്‍ ആഗ്രഹിമില്ലെന്നും ഉമ്മ റാബിയ പറഞ്ഞു. തുഷാര്‍ അറസ്റ്റിലായതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ വീട്ടിൽ മതിലകം പൊലീസെത്തി പരിശോധന നടത്തിയിരുന്നു.

ശ്രീധരന്‍ പിള്ളയെ വിളിച്ചു

ശ്രീധരന്‍ പിള്ളയെ വിളിച്ചു

തുഷാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ വിളിച്ചിരുന്നുവെന്നും നാസില്‍ അബ്ദുള്ളയും വെളിപ്പെടുത്തുന്നു. ക്ഷേ, ഘടകകക്ഷി നേതാവാണെന്നും ഒന്നും ചെയ്യാനാവില്ലെന്നും പ്രശ്നത്തിൽ ഇടപെടില്ലെന്നുമായിരുന്നു ശ്രീധരൻ പിള്ള പറഞ്ഞതെന്നും നാസിൽ അബ്ദുള്ള പറഞ്ഞു.

പലര്‍ക്കും പണം കൊടുക്കാനുണ്ട്

പലര്‍ക്കും പണം കൊടുക്കാനുണ്ട്

തുഷാര്‍ വെള്ളാപ്പള്ളി തനിക്ക് മാത്രമല്ല, പലര്‍ക്കും പണം കൊടുക്കാനുണ്ട്. ഭയം മൂലമാണ് പലരും പരാതി നല്‍കാത്തത്. തന്‍റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. മുഖം വെളിപ്പെടുത്താൻ പേടിയുണ്ട്. തുഷാറുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറാണ്. പക്ഷെ മുഴുവൻ പണവും കിട്ടാതെ കേസിൽ നിന്ന് പിൻമാറില്ലെന്നും നാസിൽ വ്യക്തമാക്കുന്നു.

ജയിലില്‍ കിടക്കേണ്ടി വന്നത്

ജയിലില്‍ കിടക്കേണ്ടി വന്നത്

തുഷാര്‍ തരാനുള്ള പണം കിട്ടാത്തതിന്‍റെ പേരില്‍ മറ്റ് പലർക്കും കൊടുക്കാനുള്ള പണം ബൗൺസായത് മൂലമാണ് തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്. പണം കൊടുക്കാനുള്ളവരെല്ലാം തനിക്കെതിരെ കേസ് നല്‍കി. അതോടെയാണ് ദുബായി പോലീസ് അറസ്റ്റ് ചെയ്യുന്നതും തനിക്ക് ജയിലില്‍ പോവേണ്ടി വന്നതെന്നും നാസില്‍ പറയുന്നു. ആറ്മാസമായി ജയിലില്‍ കിടക്കേണ്ടി വന്ന തനിക്ക് രണ്ട് വര്‍ഷത്തോളം കേസുമായി മുന്നോട്ട് പോവേണ്ടി വന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വീട്ടില്‍ പോയിരുന്നു

വീട്ടില്‍ പോയിരുന്നു

ഒത്തുതിര്‍പ്പിനായി തന്‍റെ അച്ഛന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടില്‍ പോയിരുന്നു. ആകെ തുകയുടെ പത്ത്ശതമാനം തന്ന് സെറ്റില്‍ ചെയ്യാമെന്നാണ് അന്ന് പറഞ്ഞത്. നിവൃത്തികേടായതിനാല്‍ കിട്ടുന്നത് കിട്ടട്ടെ എന്ന് വിചാരിച്ച് പത്ത് ശതമാനത്തിന് സമ്മതിച്ചു. അതിൽ അഞ്ച് ശതമാനം പണവും അഞ്ച് ശതമാനം ചെക്കും തന്നു. അത് അദ്ദേഹത്തിന്‍റെ ചെക്കല്ല. അവർക്ക് കിട്ടാനുള്ള ചെക്കാണെന്ന് പറഞ്ഞാണ് തന്നത്. അതും മടങ്ങി. ആകെ കിട്ടിയത് അഞ്ച് ശതമാനം തുക മാത്രമാണെന്നും നാസില്‍ പറഞ്ഞു.

കോടതിക്ക് പുറത്ത്

കോടതിക്ക് പുറത്ത്

അതിനിടെ ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതിര്‍പ്പാക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി ശ്രമം തുടങ്ങി. തുഷാറും പരാതിക്കാരന്‍ നാസിലുമായി ചര്‍ച്ച നടത്തി. നാസിലിനെ തുഷാര്‍ ഫോണില്‍ വിളിച്ചായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ആദ്യഘട്ട ചര്‍ച്ചകള്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നാണ് തുഷാര്‍ നല്‍കുന്ന സൂചന.

ബോയിങ്

ബോയിങ്

പത്തുവര്‍ഷം മുമ്പ് നടന്ന ഇടപാടാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളിലേക്ക് നയിച്ചത്. അന്ന് അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു തുഷാര്‍. നാസില്‍ അബ്ദുള്ളയെയായിരുന്നു കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ ഏല്‍പ്പിച്ചിരുന്നത്. ഒരു ഇടപാടില്‍ നാസില്‍ അബ്ദുള്ളക്ക് വണ്ടിചെക്കായിരുന്നു നല്‍കിയിരുന്നത്.

Recommended Video

cmsvideo
തുഷാറിനെ രക്ഷിച്ചവരറിയാന്‍ നാസിലിന്റെ ജീവിതം | Oneindia Malayalam
തുഷാര്‍ നാട്ടിലേക്ക്

തുഷാര്‍ നാട്ടിലേക്ക്

പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. നാസില്‍ പലതവണ പണം ആവശ്യപ്പെട്ടെങ്കില്‍ നല്‍കാന്‍ തുഷാര്‍ തയ്യാറായില്ല. ഇതിനിടെ അജ്മാനിലെ ബിസിനസ്‍ തകരുകയും നാട്ടിലെത്തിയ തുഷാര്‍ രാഷ്ട്രീയ രംഗത്ത് സജീവമായി. പലതവ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഒത്തുതീര്‍പ്പിനെന്ന് വിളിച്ചു വരുത്തി നാസില്‍ തുഷാറിനെ പോലീസില്‍ കുടുക്കിയത്.

മഹാരാഷ്ട്ര പിടിക്കാന്‍ കോണ്‍ഗ്രസിന് 'മിഷന്‍ 144+'; പുതിയ നിയോഗവുമായി ജോതിരാധിത്യ സിന്ധ്യമഹാരാഷ്ട്ര പിടിക്കാന്‍ കോണ്‍ഗ്രസിന് 'മിഷന്‍ 144+'; പുതിയ നിയോഗവുമായി ജോതിരാധിത്യ സിന്ധ്യ

ദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരിദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരി

English summary
nasil abdulla on financial fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X