കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെക്ക് കേസ്; തുഷാർ വെള്ളാപ്പള്ളിക്കെതിരായ കേസിൽ നിലപാട് കടുപ്പിച്ച് നാസിൽ!

Google Oneindia Malayalam News

അജ്മാൻ: ചെക്ക് കേസിൽപെട്ട് യുഎഇയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി കൂടുതൽ കുരുക്കിലേക്ക്. കേസില്‍ നിലപാട് കടുപ്പിച്ച് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള മുന്നോട്ട് പോകുകയാണ്. തുഷാറിന്റെ പക്ഷത്ത് മധ്യസ്ഥരുണ്ടെങ്കില്‍ തന്റെ പക്ഷത്തും മധ്യസ്ഥരുണ്ടാകുമെന്ന് നാസില്‍ പറഞ്ഞു. താന്‍ മുന്നോട്ടുവെച്ച തുക തരാന്‍ തയ്യാറായാല്‍ മാത്രമേ ഇനി ചര്‍ച്ചയ്ക്കുള്ളൂ. പണം തരാതെ എങ്ങനെയാണ് തുഷാര്‍ ഒത്തുതീര്‍പ്പ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നാസില്‍ വ്യക്തമാക്കി.

<strong>മൂന്ന് വർഷം മുമ്പുള്ള മൻമോഹൻസിങിന്റെ ആ പ്രവചനം ഫലിച്ചു; പരിഹസിച്ചവർക്കും ഒപ്പം അതിനൊപ്പം കൂടിയവർക്കും മിണ്ടാട്ടമില്ല, രാജ്യത്തിന്റെ പോക്ക് എങ്ങോട്ട്? </strong>മൂന്ന് വർഷം മുമ്പുള്ള മൻമോഹൻസിങിന്റെ ആ പ്രവചനം ഫലിച്ചു; പരിഹസിച്ചവർക്കും ഒപ്പം അതിനൊപ്പം കൂടിയവർക്കും മിണ്ടാട്ടമില്ല, രാജ്യത്തിന്റെ പോക്ക് എങ്ങോട്ട്?

ഇതോടെ കൂടുതൽ കുരുക്കിലേക്ക് പോകുകയാണ് തുഷാർ വെള്ളാപ്പള്ളി. അതേസമയം തിങ്കളാഴ്ചയാണ് കോടതി കേസ് പരിഗണിക്കുന്നത്. ഇന്ന് തന്നെ തീരുമാനമുണ്ടായേക്കും എന്നും സൂചനകളുണ്ട്. പരാതിക്കാരനായ നാസിൽ അബുദുള്ള നിലപാട് കടുപ്പിച്ചതോടെ ഒത്തു തീർപ്പ് ചർച്ചകൾ നീണ്ടുപോകുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

ആദ്യ കൂടിക്കാഴ്ച

ആദ്യ കൂടിക്കാഴ്ച


വ്യാഴാഴ്ച വൈകീട്ടോടെ ജാമ്യം നേടി പുറത്തിറങ്ങിയ തുഷാര്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് പരാതിക്കാരനുമായ നാസിലുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ആ ചർച്ചയിൽ ഒത്തു തീർപ്പ് നടന്നിരുന്നില്ല. കോടതിക്ക് പുറത്ത് പ്രശ്‌നപരിഹാരമാകാമെന്ന ധാരണ മാത്രമാണ് ഉണ്ടായതെന്നും നാസില്‍ പ്രതികരിച്ചിരുന്നു.

കൂടുതൽ കുരുക്കിലേക്ക്

കൂടുതൽ കുരുക്കിലേക്ക്

എന്നാൽ തന്റെ നിരപരാധിത്വം ബോധ്യപ്പെട്ട നാസിൽ ഒത്തു തീർപ്പാവാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നത്. പണം നൽകിയല്ല ഒത്തു തീർ‌പ്പാകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പണം തരാതെ എങ്ങനെയാണ് തുഷാര്‍ ഒത്തുതീര്‍പ്പ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന നാസിലിന്റെ പ്രതികരണം കൂടുതൽ കിരുക്കിലേക്കാണ് പോകപന്നത്.

Recommended Video

cmsvideo
തുഷാറിനെ ഉഷാറാക്കിയ പിണറായി | Oneindia Malayalam
ഒത്തുതീർപ്പ് നിർബന്ധം

ഒത്തുതീർപ്പ് നിർബന്ധം


താൻ ആവശ്യപ്പെട്ട തുക നൽകാൻ തുഷാർ തയ്യാറായിട്ടില്ലെന്ന് തന്നെയാണ് നാസിൽ ഇപ്പോഴും വ്യക്തമാക്കുന്നത്. ഒതു തീർ‌പ്പ് ഉണ്ടായി കേസ് പിൻവലിച്ചാൽ മാത്രമേ തുഷാർ വെള്ളാപ്പള്ളിക്ക് പാസ്പോർട്ട് കൈപ്പറ്റാൻ സാധിക്കുകയുള്ളൂ. എങ്കിൽ മാത്രമേ യുഎഇയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളൂ. പാസ്പോര്‍ട്ട് ഈട് നല്‍കി ജാമ്യത്തില്‍ ഇറങ്ങിയ തുഷാറിന് കോടതി കേസ് പരിഗണിക്കുന്നതിന് മുന്‍പേ ഒത്തുതീര്‍പ്പ് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം, നീണ്ടകാലം നാട്ടില്‍ പോകാന്‍ കഴിയാതെ വിദേശത്ത് കുടുങ്ങും.

മൂന്ന് വർഷം വരെ തടവ് ശിക്ഷ

മൂന്ന് വർഷം വരെ തടവ് ശിക്ഷ

ചെക്ക് കേസില്‍ ജാമ്യം നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ കോടതി കേസ് വീണ്ടും പരിഗണിക്കും. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ തടവ് ശിക്ഷയോ പിഴയോ ഉറപ്പാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ചെക്കിലെ തുകയുടെ വലിപ്പമനുസരിച്ച് തടവ് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ നീണ്ടുപോകാം. ഇത് തുഷാറിന്റെ രാഷ്ട്രീയ ഭാവിക്കും ബിസിനസ് നടത്തിപ്പിനും കാര്യമായ ആഘാതം ഉണ്ടാക്കും.

പരാതിക്കാരന് പണം ലഭിക്കില്ല

പരാതിക്കാരന് പണം ലഭിക്കില്ല

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടത് കൊണ്ട് പരാതിക്കാരന് പണം ലഭിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് ഒത്തുതീർപ്പ് ചർച്ച രണ്ട് കൂട്ടർക്കും അത്യാവശ്യമാണ്. ഫോണിലൂടെ ഒത്തുതീർപ്പ് ചർച്ചകൾ സജീവമായി നടക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ കൃത്യമായതിന് ശേഷമേ നേരിൽ ചർച്ചയുള്ളൂ എന്ന നിലപാടിലണ് നാസിൽ‌.

ജാമ്യത്തുക കെട്ടിവെച്ചത് പ്രവാസി വ്യവസായി

ജാമ്യത്തുക കെട്ടിവെച്ചത് പ്രവാസി വ്യവസായി


കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് അജ്മാനില്‍ വെച്ച് തുഷാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയെ തുടര്‍ന്നായിരുന്നു തുഷാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ ജാമ്യത്തുക കെട്ടിവെച്ചതോടെയാണ് തുഷാറിന് ജാമ്യം ലഭിച്ചത്.

English summary
Nasil takes a hard stand against Thushar Vellapally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X