കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി നടരാജ് പെന്‍സില്‍ പാക്കിംഗ്.. ശമ്പളം 30000 രൂപ!! എടുത്ത് ചാടിയാല്‍ പണികിട്ടും; തട്ടിപ്പിന്റെ പുതുവഴികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വിജ്ഞാനത്തിനും വിനോദത്തിനും അപ്പുറം തട്ടിപ്പുകാര്‍ക്കുള്ള സങ്കേതം കൂടിയാണ്. സോഷ്യല്‍ മീഡിയ വഴി നിരവധി പേര്‍ തട്ടിപ്പിനിരയാകുകയും പണം നഷ്ടപ്പെടുകയും ചെയ്യുന്ന സംഭവമുണ്ടായിട്ടുണ്ട്. അത്തരത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു തട്ടിപ്പാണ് പെന്‍സില്‍ പാക്കിംഗ് ജോലി.

മാസം വലിയ തുക പ്രതിഫലമായി ലഭിക്കും എന്നും ഇതിനായി വാട്‌സാപ്പ് നമ്പറല്ലാതെ മറ്റൊന്നും വേണ്ട എന്നും പറഞ്ഞാണ് തട്ടിപ്പ്. ഇത് വിശ്വസിച്ച് ജോലിക്കായി സമീപിച്ചവരില്‍ നിന്നും വലിയ രീതിയില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

1

സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയും ചിലരുടെ അക്കൗണ്ട് ഹാക്ക് ചെയ്തുമാണ് തട്ടിപ്പ് സംഘം പണം തട്ടിയെടുക്കുന്നത്. മാസം 30000 രൂപ ശമ്പളം എന്ന വാഗ്ദാനവുമായാണ് തട്ടിപ്പ് സംഘം ആളുകളെ വലയിലാക്കുന്നത്. ഇതിനായി മറ്റൊന്നും ചെയ്യേണ്ടതില്ല എന്നും വാട്‌സാപ്പ് നമ്പര്‍ മാത്രം മതി എന്നുമാണ് ഇവര്‍ ആദ്യം പറയുന്നത്. പബ്ലിക് ആയിട്ടുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലും മറ്റും കമന്റ് ആയാണ് ഇവരില്‍ ഭൂരിഭാഗവും ജോലിയുണ്ട് എന്ന് പറഞ്ഞ് രംഗത്തെത്തുന്നത്.

'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല

2

പ്രശസ്തമായ പെന്‍സില്‍ കമ്പനിയായ നടരാജിന്റെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനായി വ്യാജ വെബ്‌സൈറ്റ് വരെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. പെന്‍സില്‍ പാക്ക് ചെയ്യുക എന്നത് മാത്രമാണ് ജോലി എന്നും സമയമോ ടാര്‍ഗറ്റോ തുടങ്ങിയ നിബന്ധനകള്‍ ഒന്നുമില്ല എന്നുമാണ് തട്ടിപ്പുകാര്‍ പറയുന്നത്. പണവും വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് രേഖകളും മറ്റ് രേഖകളും കൈക്കലാക്കുകയുമാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

ഭര്‍ത്താവ് ഇതിനൊക്കെ സമ്മതിക്കുമെന്ന് റാഷിദ.. തട്ടിയെടുത്തത് ലക്ഷങ്ങള്‍; വ്‌ളോഗര്‍മാരുടെ ഹണിട്രാപ്പ് ഇങ്ങനെ..ഭര്‍ത്താവ് ഇതിനൊക്കെ സമ്മതിക്കുമെന്ന് റാഷിദ.. തട്ടിയെടുത്തത് ലക്ഷങ്ങള്‍; വ്‌ളോഗര്‍മാരുടെ ഹണിട്രാപ്പ് ഇങ്ങനെ..

3

പരസ്യം കണ്ട് വാട്‌സാപ്പ് വഴി ബന്ധപ്പെടുന്നവര്‍ക്ക് നേരത്തെ തയ്യാറാക്കി വെച്ച അറിയിപ്പ് ലഭിക്കും. ഒരു ദിവസം 10 എണ്ണം വീതമുള്ള 12 ബോക്‌സുകള്‍ ആണ് പാക്ക് ചെയ്യേണ്ടത് എന്നാണ് പറയുന്നത്. പാക്ക് ചെയ്യേണ്ട രീതികള്‍ വിശദീകരിച്ച് വീഡിയോ വരെ ഇവര്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജോലി ആവശ്യാര്‍ത്ഥം ബന്ധപ്പെടുന്നവരോട് രജിസ്‌ട്രേഷന്‍ ഫീസായി 750 രൂപയും ഇതോടൊപ്പം ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സംഘം ആവശ്യപ്പെടും.

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതംഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതം

4

രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ അഡ്വാന്‍സ് ആയി 10,000 രൂപ നല്‍കുമെന്നും പാക്കിംഗിന് വേണ്ടിയുള്ള സാധനങ്ങള്‍ കൊറിയര്‍ വഴി തൊട്ടടുത്ത ദിവസം തന്നെ അയയ്ക്കും എന്നും ആണ് അറിയിപ്പിലുണ്ടാകുക. വിശ്വാസം നേടാനായി കമ്പനിയുടെ മാനേജര്‍ എന്ന പേരില്‍ വ്യാജ പേരില്‍ പരിചയപ്പെടുത്തുന്ന ആള്‍ തന്റെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികള്‍ ഇര്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്യും.

5

എന്നാല്‍ രജിസ്‌ട്രേഷന്‍ ഫീസ് ലഭിച്ച് കഴിഞ്ഞാല്‍ പിന്നെ ഇത്തരക്കാരെ ബന്ധപ്പെടാന്‍ സാധിക്കില്ല. ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. തട്ടിപ്പിനായി ഒന്നിലേറെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് വിവരം. അതേസമയം ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെബ്‌സൈറ്റില്‍ തങ്ങള്‍ പൂര്‍ണമായും യന്ത്ര സഹായത്തോടെയാണ് ഉത്പാദനവും പാക്കിംഗും ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ തൊഴില്‍ അവസരങ്ങളില്‍ വഞ്ചിതരാകരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
Nataraj Pencil Packing job fraud: here is the real story of Nataraj Pencil Packing job offer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X