കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഹീന കൃത്യം വര്‍ധിക്കാന്‍ കാരണം രാഷ്ടീയ വിദ്യാഭ്യാസത്തിന്റെ കുറവ്: സംവിധായകന്‍ ആഷിക് അബു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാസിസമാണന്ന് സംവിധായകന്‍ ആഷിക് അബു. ഇമ്പിച്ചിബാവ ജന്മശദാബ്ദി വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി വൈ എഫ് ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗോത്സവം ഫ്‌ലാഷ് 2018 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയ ഫാസിസം പലവിധത്തില്‍ രാജ്യത്തെ ഇല്ലായ്മ ചെയ്യുകയാണ്. കാശ്മീരില്‍ എട്ട് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ മാരകമായി പീഡിപ്പിച്ചു ഇല്ലായ്മ ചെയ്തതിന് പിന്നില്‍ വര്‍ഗ്ഗിയ ശക്തികള്‍ക്ക് വ്യക്തമായ രാഷ്ടീയമുണ്ട്.

ഭൂരിപക്ഷ വര്‍ഗ്ഗിയതയും ന്യൂനപക്ഷ വര്‍ഗീയതയും രാജ്യത്ത് ജനങ്ങളെ തമ്മിലടിപ്പിക്കുമ്പോള്‍ അതിനെതിരായി മാനവിക മൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഇടതുപക്ഷത്തിന്റെ പങ്ക് അനിവാര്യമാണ്. യഥാര്‍ത്ഥ രാഷ്ടീയ വിദ്യഭ്യാസത്തിന്റെ കുറവാണ് ഹീന ഹൃത്യം ഏറുന്നതിന് പ്രധാന കാരണം അതിനാല്‍ അനീതികള്‍ക്കെതിരെയുള്ള പ്രതിരോധം കാലഘട്ടത്തിന്റെ ആവശ്യമാണന്നും ആഷിഖ് അബു പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് വിപി പ്രബീഷ് അദ്ധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി എം സിദ്ധീഖ് മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പി കെ ഖലീമുദ്ധീന്‍, ഷിനിഷ് കണ്ണത്ത്, സിപി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ആറ്റുണ്ണിതങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

asiq-abu

വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായിരണ്ട് ദിവസങ്ങളിലായാണ് സര്‍ഗോത്സവം നടക്കുന്നത്. ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ പത്ത് മേഖല കമ്മിറ്റികളില്‍ നിന്നായി നിരവധി മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.മാപ്പിളപ്പാട്ട്, വയലിന്‍, ഭരതനാട്യം, മ്യൂസിക് ബാന്റ് എന്നിവയാണ് ആദ്യ ദിനത്തില്‍ നടന്നത്. സമാപന ദിവസത്തില്‍ സംഘഗാനം, കവിതാപാരായണം, നാടന്‍പാട്ട്, സിനിമാറ്റിക് ഡാന്‍സ്, മിമിക്രി, കഥാപ്രസംഗം, പ്രസംഗ മത്സരം എന്നി മത്സരങ്ങള്‍ നടന്നു.

English summary
nation does not have political education due to this violence happens in society says ashiq abu,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X