കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൌരത്വ ഭേദഗതി നിയമത്തിൽ കലിയടങ്ങാതെ ഉത്തർപ്രദേശ്: സംസ്ഥാനത്ത് വീണ്ടും സംഘർഷം, കൊല്ലപ്പെട്ടത് 16 പേർ!

Google Oneindia Malayalam News

ലഖ്നൗ: പൗരത്വ നിയമഭേദഗതിക്കെതിരായുള്ള പ്രക്ഷോഭം രാജ്യത്തുടനീളം ശക്തമായിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധം അക്രമാസക്തമായ സ്ഥലങ്ങളിലെല്ലാം അതീവ ജാഗ്രത തുടരുകയാണ്. പ്രക്ഷോഭങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ മാത്രം 12 പേര്‍ കൊല്ലപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലിയില്‍ സമാധാനപരമായി പ്രതിഷേധം നടത്തുന്നവര്‍ക്കെതിരേയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും പോലീസിന്‍റെ ക്രൂരമായ മര്‍ദ്ദനമാണ് നേരിടേണ്ടി വന്നത്..

വാര്‍ത്തകളുടെ തത്സമയ വിവരങ്ങള്‍ക്കായി വണ്‍ഇന്ത്യയോടൊപ്പം ചേരൂ..‌

Newest First Oldest First
12:01 AM, 22 Dec

പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ വീണ്ടും സംഘർഷം. ഉത്തർപ്രദേശിൽ അക്രമത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി.
11:51 PM, 21 Dec

പ്രയാഗ് രാജിൽ തിങ്കളാഴ്ച വരെ മൊബൈൽ ഇന്റർനെറ്റ് വിഛേദിച്ചു
9:29 PM, 21 Dec

പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തുു. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ശനിയാഴ്ച രാവിലെയാണ് ജാമ മസ്ജിദ് പരിസരത്തുനിന്ന് ദില്ലി പോലീസ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തത്.
9:29 PM, 21 Dec

പഴയ രേഖകളുടെ പേരിൽ ഒരു ഇന്ത്യക്കാരൻ പോലും അപമാനിക്കില്ലെന്ന് സർക്കാർ.
8:01 PM, 21 Dec

പൌരത്വ ഭേദഗതി നിയമത്തിനെതിരായ ബന്ദ്: ബിഹാരിൽ 11 പേർക്ക് പരിക്ക്
4:09 PM, 21 Dec

പോലീസ് സുരക്ഷയോടെ കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കുന്നത്.
4:09 PM, 21 Dec

മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ കേരള ആര്‍ടിസി ബസുകള്‍ മംഗ്ലൂരുവിലെത്തി
2:29 PM, 21 Dec

മഗംളൂരു വെടിവെപ്പില്‍ അന്വേഷണത്തിന് ഉത്തവിട്ടു. കര്‍ണാടക സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തവിട്ടത്. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടത്തും
2:13 PM, 21 Dec

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ദില്ലി പോലീസ്
1:21 PM, 21 Dec

മംഗലാപുരത്തെ മലയാളി വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി
1:19 PM, 21 Dec

കോഴിക്കോട് പോലീസ് വാഹനത്തിന് മുകളില്‍ കയറിയ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രതിഷേധക്കാര്‍ പോലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.
1:05 PM, 21 Dec

കോഴിക്കോട് കോണ്‍ഗ്രസിന്‍റെ പോസ്റ്റ് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് അമ്പതോളം പ്രവര്‍ത്തര്‍ പോസ്റ്റോഫീസിന് അകത്തെത്തി.
12:44 PM, 21 Dec

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറില്‍ ആര്‍ജെഡി ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായി
12:35 PM, 21 Dec

പൗരത്വ നിയമഭേദഗതിക്കെതിരെ കോട്ടയം നഗരസഭയില്‍ പ്രമേയം പാസാക്കി എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍
12:34 PM, 21 Dec

ഇടതുപക്ഷ സംഘടനകള്‍ ചെന്നൈ റെയില്‍വെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
11:58 AM, 21 Dec

സിപിഐ നേതാവ് ബിനോയ് വിശ്വം മംഗളൂരു പോലീസ് കസ്റ്റഡിയില്‍. ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്തത് കര്‍ഫ്യൂ ലംഘിച്ചതിന്
11:51 AM, 21 Dec

പത്തനംതിട്ടയിലും കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. കെ എസ് യു നേതാവ് അന്‍സാര്‍ മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു
11:26 AM, 21 Dec

മലപ്പുറത്ത് റോഡില്‍ കുത്തിയിരുന്ന് പ്രതിപക്ഷ നേതാവിന്‍റെ പ്രതിഷേധം
11:23 AM, 21 Dec

ഉത്തര്‍പ്രദേശിലെ രാംപൂരില്‍ ബന്ദിന് ആഹ്വാനം
11:18 AM, 21 Dec

ചെന്നൈയില്‍ ട്രെയിന്‍ തടയാന്‍ ഇടത് സംഘടനകളുടെ ശ്രമം. ബാരിക്കേഡ് തള്ളിമാറ്റി പ്രതിഷേധക്കാര്‍ എംജിആര്‍ റെയില്‍വേ സ്റ്റേഷന് മുന്നിലേക്ക് മാര്‍ച്ച് നടത്തുന്നു.
11:16 AM, 21 Dec

മലപ്പുറത്ത് ഡിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം
11:15 AM, 21 Dec

പൗരത്വ നിയമഭേദഗതിക്കെതിരായ ജില്ലാ തലങ്ങളില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നു. ഡിസിസികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം
11:14 AM, 21 Dec

കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും. ബിഎസ്എന്‍എല്‍ ഓഫിസിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു
10:28 AM, 21 Dec

മംഗളൂരുവിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നില്ല.കേരള അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നു
10:27 AM, 21 Dec

പൗരത്വ നിയമഭേദഗതിയില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ബിജെപിയുടെ സഖ്യകക്ഷി എല്‍ജെപി
10:17 AM, 21 Dec

മംഗളൂരുവില്‍ കര്‍ശന സുരക്ഷ. കര്‍ഫ്യൂ തുടരുന്നു
10:09 AM, 21 Dec

ബിഹാറില്‍ ആര്‍ജെഡി ബന്ദ് പുരോഗമിക്കുന്നു. ധര്‍ഭംഗയില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടയുന്നു
10:08 AM, 21 Dec

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചത് 11 പേര്‍
9:11 AM, 21 Dec

അസമിനു വേണ്ടി മാത്രമാണ് പൗരത്വ രജിസ്റ്ററെന്നും (എന്‍ആര്‍സി) രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇതു നടപ്പാക്കില്ലെന്നും കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി.
9:10 AM, 21 Dec

മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ മംഗലൂരുവില്‍ എത്തുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പോലീസ്
READ MORE

uppoli
English summary
nation wide protest over caa and nrc live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X