കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലിന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി നേതാക്കള്‍ക്ക് പിഴ; കോടതി പിരിയും വരെ തടവ്

Google Oneindia Malayalam News

തൃശ്ശൂര്‍: സിനിമാ തീയറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയ സംവിധായകന്‍ കമലിന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ ബിജെപി നേതാക്കള്‍ക്ക് പിഴയും തടവും വിധിച്ച് കോടതി. ജില്ലാ പ്രസിഡന്‍റടകം 11 പേര്‍ക്കെതിരെയാണ് നടപടി. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

kamalbjp

<strong>ദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരി</strong>ദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരി

ബിജെപി ജില്ലാ പ്രസിഡന്‍റ് എ നാഗേഷ്, മണ്ഡലം നേതാക്കളായ ഇറ്റിത്തറ സന്തോഷ്, സതീഷ് ആമണ്ടൂര്‍, എംയു ബിനില്‍ , കെഎ സുനില്‍ കുമാര്‍, ഐആര്‍ ജ്യോതി, റാക്സണ്‍ തോമസ്, ഉദയന്‍ ലാലന്‍ എന്നിവര്‍ക്കാണ് കോടതി തടവും പിഴയും വിധിച്ചത്. 750 രൂപ പിഴയും കോടതി പിരിയും വരെയുള്ള തടവുമാണ് വിധിച്ചത്.

<strong>കര്‍ണാടകത്തില്‍ ഭരണം പിടിക്കാന്‍ സോണിയയുടെ പടയാളികള്‍... സിദ്ധരാമയ്യക്ക് പിടിവിടുന്നു!!</strong>കര്‍ണാടകത്തില്‍ ഭരണം പിടിക്കാന്‍ സോണിയയുടെ പടയാളികള്‍... സിദ്ധരാമയ്യക്ക് പിടിവിടുന്നു!!

2016 ലാണ് കേസിനാസ്പദമായ സംഭവം. ഐഎഫ്എഫ്‌കെയില്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് കാണികളെ പോലീസ് പിടിച്ച നടപടി അംഗീകരിക്കാനാവില്ലെന്നായിരുന്നു കമല്‍ പറഞ്ഞത്. എഴുന്നേറ്റ് നില്‍ക്കാത്തത് ദേശീയഗാനത്തോട് അനാദരവാണെന്ന് പറയാനാവില്ല, എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് നിര്‍ഭാഗ്യകരമാണെന്നും കമല്‍ പറഞ്ഞിരുന്നു. ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയതിന് പിന്നില്‍ ചലചിത്ര അക്കാദമി ചെയര്‍മാനായ കമല്‍ ആണെന്നും ബിജെപി ആരോപിച്ചിരുന്നു.

<strong>തുഷാർ വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; ഭയമുണ്ട്, ജീവിക്കാൻ വേറെ വഴിയില്ലെന്ന് നാസിൽ</strong>തുഷാർ വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; ഭയമുണ്ട്, ജീവിക്കാൻ വേറെ വഴിയില്ലെന്ന് നാസിൽ

English summary
National anthem controversy; Court orders fine for BJP leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X