കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കും; ഇഷ്ടമുള്ളവര്‍ എഴുന്നേറ്റാല്‍ മതിയെന്ന് മന്ത്രി

സുപ്രീം കോടതി വിധി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ എല്ലാ സിനിമാ തീയറ്ററുകളിലും പ്രദര്‍ശനത്തിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി വിധി കേരളത്തിലും നടപ്പാക്കുമെന്ന് മന്ത്രി എം കെ ബാലന്‍. കോടതി നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ പാലിക്കുന്നത്. അത് സംശയത്തോടെ കാണേണ്ടതില്ലെന്നും ഇഷ്ടമുള്ളവര്‍ എഴുന്നേറ്റ് നിന്നാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതി വിധി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലും സുപ്രീം കോടതി വിധി പാലിക്കേണ്ടതായിട്ടുണ്ട്. ചലച്ചിത്രമേളയിലെ എല്ലാ പ്രദര്‍ശനങ്ങള്‍ക്ക് മുന്‍പും ദേശീയഗാനം ആലപിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.

ak-blan

എന്നാല്‍, തുടര്‍ച്ചയായി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ഇതിന്റെ ആവശ്യമുണ്ടോയെന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. എല്ലാ ഷോകള്‍ക്കും ഒരേ കാണികള്‍ തന്നെയാണെന്നതിനാല്‍ ഇതിന് ഇളവുകിട്ടാനാണ് ശ്രമിക്കുന്നത്. ദേശീയഗാനാലാപനം ദിവസത്തില്‍ രണ്ടുതവണയാക്കാനാകുമോയെന്നാണ് പരിശോധിക്കുന്നതെന്നും കമല്‍ പറഞ്ഞു.

ജഡ്ജിമാരായ ദീപക് മിശ്ര, അമിതാവ റോയ് എന്നിവര്‍ ഉള്‍പെട്ട ബെഞ്ചാണ് കഴിഞ്ഞ ദിവസം തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍ദേശം നടപ്പാക്കാന്‍ 10 ദിവസമാണ് അനുവദിച്ചിട്ടുള്ളത്.

English summary
National Anthem must be played before movies in theaters; says minister a k balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X