ദേശീയ പഞ്ചഗുസ്തി ജേതാക്കള്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ സ്വീകരണം നല്കി
കല്‍പ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെ കരുത്തരായ എതിരാളികളെ ശക്തിക്കൊണ്ട് തോല്‍പ്പിച്ച് വയനാടന്‍ കരുത്ത് തെളിയിച്ച ജേതാക്കള്‍ക്ക് ജില്ലയുടെ ആദരം. ലക്നൗല്‍ നടന്ന 42ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയ വയനാടിന്റെ ചുണക്കുട്ടികള്ക്കാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയനാട് കളക്ടറേറ്റില്‍ സ്വീകരണമൊരുക്കിയത്.
പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ എക്കാലത്തും മുന്‍നിരയിലുണ്ടായിരുന്ന വയനാടിന്റെ കരുത്തരായ കേരളാ ടീമിന് വേണ്ടി രണ്ടു സ്വര്‍ണ്ണം നേടിയ യദു സുരേഷ് ,സ്വര്‍ണ മെഡല്‍ നേടിയ വന്ദന ഷാജി, വെള്ളി മെഡല്‍ നേടിയ സിജില്‍ വി.എസ് എന്നിവര്‍ ഒക്ടോബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജേതാക്കളെ കല്‍പ്പറ്റ മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ആര്. രാധാകൃഷ്ണന് പൂച്ചെണ്ട് നല്കി സ്വീകരിച്ചു.

ടീം കോച്ച് നവീന്‍ പോളിനെ ജെ.സി. ഐ. കല്പറ്റ പ്രസിഡന്റ് മുമ്പ് വി.എം ഹാരമണിയിച്ചു. നവീണ്‍ എം.വി. വി.ജെ രാജു, വിഷ്ണു പ്രസാദ്, എന്നിവര്‍ വെങ്കല മെഡല്‍ നേടി.സ്വീകരണ യോഗത്തില്‍ ജില്ലാ പഞ്ചഗുസ്തി അസോസിയേഷന് പ്രസിഡന്‍ഡ് അഡ്വ. ജോഷി സിറിയക്, സെക്രട്ടറി ഇ.വി. ഏബ്രഹാം സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സതീഷ് കുമാര്‍, വിനോദ് ഗൂഢലായി, എം.പി വിനോദ്, പി. സുനില്‍കുമാര്‍, ഷംസുദ്ദീന് പി.ഇ, വി. നൗഷാദ്, അഡ്വ.ജയപ്രമോദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications