ചലച്ചിത്ര പുരസ്‌കാരം; മോഹന്‍ലാലിനും ഷാരൂഖിനും ലഭിക്കുന്ന സമ്മാനത്തുക: ഇത്രയ്ക്ക് വ്യത്യാസമോ?
ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങ് മലയാളത്തിന് എന്നും ഓര്‍ത്തിരിക്കാനുള്ള സുവര്‍ണ നിമിഷങ്ങളായി മാറി. ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാല്‍ക്കേ പുരസ്‌കാരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയത് കണ്ടു നിന്ന ഓരോ മലയാളിയും മനസു കൊണ്ടെങ്കിലും എഴുന്നേറ്റു നിന്ന് കൈയടിച്ചിട്ടുണ്ടാകും. ഷാരൂഖ് ഖാനും റാണി മുഖര്‍ജിയും ഉര്‍വശിയും വിജയരാഘവനുമൊക്കെ സന്നിഹിതരായ വേദിയിലാണ് മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ ചലച്ചിത്ര ബഹുമതിയാണ് ദാദാ സാഹെബ് ഫാല്‍ക്കേ പുരസ്‌കാരം. ഇന്ത്യയിലെ ഓരോ ചലച്ചിത്ര പ്രവര്‍ത്തകനും മനസു കൊണ്ടെങ്കിലും ഏറെ കൊതിക്കുന്ന പുരസ്‌കാരമാണിത്. അവാര്‍ഡിനൊപ്പമുള്ള തുകയേക്കാള്‍ ആ പുരസ്‌കാരത്തിന്റെ മൂല്യത്തിനാണ് പ്രാധാന്യം. ഇന്ത്യാ സര്‍ക്കാരിന്റെ ആദരസൂചകമായി അവാര്‍ഡ് ജേതാക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ക്യാഷ് പ്രൈസാണ് ലഭിക്കുന്നത്. ദേശീയ അവാര്‍ഡ് ലഭിക്കുന്ന ഓരോരുത്തര്‍ക്കും ലഭിക്കുന്ന സമ്മാനത്തുക എത്രയാണെന്നു നോക്കാം.

മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരങ്ങള്‍ക്ക് രജത കമലവും രണ്ടു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട റാണി മുഖര്‍ജിക്ക് രണ്ട് ലക്ഷം രൂപയും രജത കമലവും ലഭിക്കുമ്പോള്‍ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ട ഷാരൂഖ് ഖാന്‍, വിക്രാന്ത് മാസി എന്നിവര്‍ക്ക് രജത കമലവും ഓരോ ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. അതായത് ഒരേ ബഹുമതി രണ്ടു പേര്‍ പങ്കിടുമ്പോള്‍ സമ്മാനത്തുക വിഭജിക്കപ്പെടും. ഇത് പണ്ടേയുള്ള കീഴ്‌വഴക്കമാണ്. മൂവര്‍ക്കും ഇത് ആദ്യത്തെ ദേശീയ അവാര്‍ഡാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനൊടുവിലാണ് ഷാരൂഖ് ഖാന് ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിക്കുന്നത്.
അതേസമയം, ദാദാ സാഹെബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് ലഭിച്ച തുക ഇതില്‍ നിന്നെല്ലാം ഏറെ ഉയരത്തിലാണ്. 10 ലക്ഷം രൂപയാണ് മോഹന്‍ലാലിന് ലഭിച്ചത്. ഈ വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ സമ്മാനത്തുക നേടിയ അവാര്‍ഡ് ജേതാവായി മോഹന്‍ലാല്‍ മാറുകയും ചെയ്തു.
മികച്ച ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ കരണ്‍ ജോഹറിനും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ സുദീപ്‌തോ സെന്നിനും മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് നേടിയ വിധു വിനോദ് ചോപ്രയ്ക്കും മൂന്ന് ലക്ഷം വീതമാണ് സമ്മാനത്തുക ലഭിച്ചത്. ഈ സിനിമകളുടെ നിര്‍മാതാക്കള്‍ക്കും മൂന്ന് ലക്ഷം രൂപ ലഭിച്ചു. മികച്ച അരങ്ങേറ്റ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മറാത്തി സംവിധായകന്‍ ആശിഷ് ബെന്‍ഡെയ്ക്കും സ്വര്‍ണ കമലവും മൂന്നു ലക്ഷം രൂപയുമാണ് ലഭിച്ചത്.












Click it and Unblock the Notifications