നഞ്ചിയമ്മയുടെ പാട്ട് കേട്ട് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ കുറിച്ചിട്ടതിങ്ങനെ...
ദില്ലി: 68ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്തിരിക്കുകയാണ്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തത്. മലയാളത്തിന് ഇത്തവണ 8 പുരസ്കാരങ്ങൾ ആണ് ലഭിച്ചത്. അതിൽ മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരുന്നത് മികച്ച ഗായികയ്ക്കുള്ള പുരസ്ക്കാരം നൽകുന്നത് കാണാൻ വേണ്ടിയായിരുന്നു. കാരണം മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത് മലയാളികളുടെ പ്രിയപ്പെട്ട നഞ്ചിയമ്മയ്ക്കായിരുന്നു.
അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. സിനിമയിലെ ഗാനം പുറത്തിറങ്ങിയതിന് പിന്നാല തന്നെ നഞ്ചിയമ്മയുടെ പാട്ട് ഹിറ്റായിരുന്നു. നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ച വാർത്ത വളരെ സന്തോഷത്തോടെയായിരുന്നു മലയാളികൾ കേട്ടത്.

അതുകൊണ്ടുതന്നെ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വാങ്ങുന്നത് കാണാൻ മലയാളികൾ കാത്തിരുന്നു. ഇന്ന് നഞ്ചിയമ്മ പുപരസ്ക്കാരം വാങ്ങിയിരിക്കുകയാണ്. ഇതിന് പിന്നാലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ രംഗത്തെത്തി. പുരസ്കാര ചടങ്ങിന് എത്തിയ നഞ്ചിയമ്മ 'കളക്കാത്ത സന്ദനമേറം... പൂത്തിരിക്കും പൂപറിക്കാ പോകിലാമോ...'എന്ന ഗാനം പാടുന്ന ദൃശ്യവും അനുരാഗ് സിംഗ് താക്കൂർ ട്വിറ്ററിൽ പങ്കുവച്ചു.
മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് ലഭിച്ച ശ്രീമതി നഞ്ചിയമ്മ. നാടൻപാട്ടുകാരിയായ നഞ്ചിയമ്മ കേരളത്തിലെ ഒരുവ ചെറിയ ഗോത്രസമൂഹത്തിൽ നിന്നും സിനിമയുടെ ഒരു പശ്ചാത്തലുമില്ലാതെയാണ് വന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതി അവരുടെ മാതൃകാപരമായി കഴിവിനെ തിരിച്ചറിയുന്നു. അവരുടെ മനോഹരമായ ശബ്ദം കേൾക്കൂ എന്ന് പറഞ്ഞാണ് മന്ത്രി നഞ്ചിയമ്മയുടെ പാട്ടുവ പങ്കുവെച്ചത്.
നിറഞ്ഞ കയ്യടിയോടെയാണ് നഞ്ചിയമ്മയെ പുരസ്കാര വേദി സ്വീകരിച്ചത്. നഞ്ചിയമ്മയുടെ പേര് പറഞ്ഞപ്പോൾ സദസ്സിൽ കയ്യടി നിറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് എപ്പോഴും മുഖത്ത് നിറഞ്ഞുനിൽക്കുന്ന നിറഞ്ഞ ചിരിയോടെയാണ് നഞ്ചിയമ്മ ദേശീയ പുരസ്‌കാരം വാങ്ങിയത്. പുരസ്കാരം ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരാളിൽ നിന്നും ഏറ്റുവാങ്ങുന്നതിൽ അഭിമാനം ഉണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു.
അനുരാഗ് താക്കൂർ പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധിപേരാണ് കമന്റുമായി വന്നിരിക്കുന്നത്. നഞ്ചിയമ്മയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ്. എന്തൊരു ശബ്ദമാണ് ഇവരുടേത്, ഇത്ര മധുരമുള്ള ശബ്ദം കേട്ടിട്ടില്ല എന്നുപോകുന്നു കമന്റുകൾ.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications