കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിഷ്കരിച്ചത് പുരസ്കാരമല്ല, ചടങ്ങെന്ന് ഭാഗ്യലക്ഷ്മി...

  • By Desk
Google Oneindia Malayalam News

അറുപത്തി അഞ്ചാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് ഫഹദും പാർവതിയും അടക്കം 68 പേർ ബഹിഷ്കരിച്ചത് വാർത്തയായിരുന്നു.ചടങ്ങ് ബഹിഷ്കരിച്ചത് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.എന്നാൽ മലയാളത്തിലെ യുവതലമുറയടക്കം പ്രതിഷേധിച്ചതിന് പിന്നിൽ 64 വർഷമായി പിന്തുടർന്ന് വന്ന രീതിയിൽ ഉണ്ടായ മാറ്റം മാത്രമായിരുന്നില്ല കാരണമെന്ന് ഡബ്ബിങ്ങ് ആർട്ടിസ്റ്റും മലയാള സിനിമയിലെ നിറസാന്നിദ്ധ്യവുമായ ഭാഗ്യലക്ഷ്മി.

അവാർഡ് മന്ത്രി നൽകുന്നതിലായിരുന്നില്ല കലാകാരൻമാരുടെ പ്രതിഷേധം മറിച്ച് ആദ്യം എല്ലാ അവാർഡും രാഷ്ട്രപതി നൽകും എന്നറിയിച്ചതിന് ശേഷം അവസാന മണിക്കൂറിൽ തീരുമാനം മാറ്റിയതാണ് അവാർഡ് ജേതാക്കളെ ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അവാർഡ് ലഭിച്ച വ്യക്തികളും അവരുടെ കുടുംബവും രാഷ്ട്രപതിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്ന അപൂർവ്വ അവസരത്തിന് സാക്ഷ്യം വഹിക്കാനാണ് എത്തിയത്.

 bhagyalakshmi

അതേ സമയം മന്ത്രിയാണ് പുരസ്കാരം സമ്മാനിക്കുന്നത് എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിൽ ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകില്ലായിരുന്നു എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. പുരസ്കാരമല്ല ചടങ്ങാണ് ബഹിഷ്കരിച്ചതെന്നും അവർ ആവർത്തിച്ചു. വിതരണം ചെയ്യപ്പെട്ട ഓരോ അവാർഡും പ്രധാനപ്പെട്ടതാണ്, അവർ കുട്ടിചേർത്തു. ഈ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

120ഒാ​ളം വ​രു​ന്ന അ​വാ​ർ​ഡ്​ ജേ​താ​ക്ക​ളി​ൽ 11 പേ​ർ​ക്കു മാ​ത്രം രാ​ഷ്​​ട്ര​പ​തി​യും മ​റ്റു​ള്ള​വ​ർ​ക്ക്​ വാ​ർ​ത്താ​വി​ത​ര​ണ, പ്ര​ക്ഷേ​പ​ണ മ​ന്ത്രി സ്​​മൃ​തി ഇ​റാ​നി​യും പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ അ​വാ​ർ​ഡ്​ നേ​ടി​യ​വ​രി​ൽ പ​കു​തി​യോ​ളം പേരാണ് ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രി​ച്ചത്.ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ദാ​ന​ത്തി​ൽ 64 വ​ർ​ഷ​മാ​യി പി​ന്തു​ട​ർ​ന്നു​വ​ന്ന രീ​തി മാ​റ്റി​യ​താ​ണ്​ മ​ല​യാ​ളി​ക​ള​ട​ക്കം ഒ​ട്ടേറെ സി​നി​മാ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​തി​ർ​പ്പ്​ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​ത്.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട എ​ല്ലാ പു​ര​സ്​​കാ​ര​ങ്ങ​ളും രാ​ഷ്​​ട്ര​പ​തി നേ​രി​ട്ടു ന​ൽ​കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ​യു​ള്ള രീ​തി. രാ​ഷ്​​ട്ര​പ​തി​യി​ൽ​നി​ന്ന്​ അ​വാ​ർ​ഡു സ്വീ​ക​രി​ക്കാ​ൻ കി​ട്ടു​ന്ന അ​പൂ​ർ​വ അ​വ​സ​രം ന​ഷ്​​ട​പ്പെ​ട്ടതി​ലു​ള്ള രോ​ഷ​മാ​ണ്​ ആ​ളി​ക്ക​ത്തി​യ​ത്. രാ​ഷ്​​ട്ര​പ​തി ത​ന്നെ അ​വാ​ർ​ഡു ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ പ്ര​ശ​സ്​​ത ഗാ​യ​ക​ൻ കെ.​ജെ. യേ​ശു​ദാ​സ്, സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ്​ തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലെ 70ഒാ​ളം പു​ര​സ്​​കാ​ര ജേ​താ​ക്ക​ൾ ച​ല​ച്ചി​ത്രോ​ത്സ​വ ഡ​യ​റ​ക്​​ട​റേ​റ്റി​നും രാ​ഷ്​​ട്ര​പ​തി​ഭ​വ​നും വാ​ർ​ത്താ​വി​ത​ര​ണ പ്ര​ ക്ഷേപ​ണ മ​ന്ത്രാ​ല​യ​ത്തി​നും കൂ​ട്ട​നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലാ​തെ അ​വാ​ർ​ഡു വി​ത​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ച​ തോടെ, യേ​ശു​ദാ​സും ജ​യ​രാ​ജും അ​ട​ക്കം നി​വേ​ദ​ന​ത്തി​ൽ ഒ​പ്പി​ട്ട പ​ല​രും പ്ര​തി​ഷേ​ധം പി​ൻ​വ​ലി​ച്ചു. എ​ങ്കി​ലും ഒ​രു വി​ഭാ​ഗം അ​വാ​ർ​ഡു ജേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ക​യും ച​ട​ങ്ങ്​ ന​ട​ന്ന ഡ​ൽ​ഹി​യി​ലെ വി​ജ്​​ഞാ​ൻ ഭ​വ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്​​തു.അ​വാ​ർ​ഡ്, ബി​രു​ദ​ദാ​ന ച​ട​ങ്ങു​ക​ളി​ൽ ഒ​രു​മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ പ​ങ്കെടു​ക്കു​ന്ന പ​തി​വി​ല്ലെ​ന്നാ​ണ്​ രാ​ഷ്​​ട്ര​പ​തി ഭ​വ​ൻ വി​ശ​ദീ​ക​രി​ച്ച​ത്.

ഇ​ക്കാ​ര്യം നേ​ര​ത്തെ​ത​ന്നെ വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ച​താ​ണ്. അ​വാ​ർ​ഡു വി​ത​ര​ണ​ത്തി​​ൻറ 11ാം മ​ണി​ക്കൂ​റി​ൽ മാ​റ്റം വ​രു​ത്താ​ൻ പ​റ്റി​ല്ലെ​ന്നും രാ​ഷ്​​ട്ര​പ​തി ഭ​വ​ൻ വ്യ​ക്​​ത​മാ​ക്കിയിരുന്നു. അ​വാ​ർ​ഡു​ക​ൾ പ​ല​തു​ണ്ടെ​ങ്കി​ലും, രാ​ഷ്​​ട്ര​പ​തി സ​മ്മാ​നി​ക്കു​ന്നു എ​ന്ന​താ​ണ്​ ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​​ൻറ ത​നി​മ​യും മൂ​ല്യ​വു​മെ​ന്ന്​ സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

English summary
Bhagylekshmis comment on national award ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X