കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പതാകയിൽ താമരപ്പൂ! ആലപ്പുഴയിൽ ഉയർത്തിയത് പ്ലാസ്റ്റിക് താമരപ്പൂ കെട്ടിയ ദേശീയപതാക, വിവാദം...

ദേശീയ പതാകയോടൊപ്പം താമരപ്പൂവും കെട്ടിയതിന് പിന്നിൽ മറ്റു ഉദ്ദേശ്യങ്ങളില്ലെന്നും ഭംഗിയ്ക്ക് വേണ്ടി ചെയ്തതാണെന്നുമാണ് റെയിൽവേ സ്റ്റേഷൻ അധികൃതരുടെ വിശദീകരണം.

  • By ഡെന്നീസ്
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴയിൽ താമരപ്പൂ കെട്ടി ദേശീയ പതാക ഉയർത്തിയത് വിവാദമാകുന്നു. ചേർത്തല റെയിൽവേ സ്റ്റേഷനിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് ദേശീയ പതാകയിൽ താമരപ്പൂ കെട്ടിയത്. താമരപ്പൂ ചേർത്ത് കെട്ടിയ ദേശീയ പതാകയാണ് റെയിൽവേ സ്റ്റേഷനിൽ ഉയർത്തിയത്.

അവർ പമ്പരവിഡ്ഢികൾ! അസൂയക്ക് മരുന്നില്ല! ഭരണകൂടത്തിന്റെ ഇണ്ടാസ് കണ്ടാൽ മുട്ടിടിക്കുന്നവരല്ല ആർഎസ്എസ്അവർ പമ്പരവിഡ്ഢികൾ! അസൂയക്ക് മരുന്നില്ല! ഭരണകൂടത്തിന്റെ ഇണ്ടാസ് കണ്ടാൽ മുട്ടിടിക്കുന്നവരല്ല ആർഎസ്എസ്

പണി കൊടുത്തത് ഭാര്യമാർ! പണംവെച്ച് ചീട്ട് കളിച്ച ബിജെപി, സിപിഎം നേതാക്കൾ പത്തനംതിട്ടയിൽ പിടിയിൽ...പണി കൊടുത്തത് ഭാര്യമാർ! പണംവെച്ച് ചീട്ട് കളിച്ച ബിജെപി, സിപിഎം നേതാക്കൾ പത്തനംതിട്ടയിൽ പിടിയിൽ...

ദേശീയ പതാകയ്ക്ക് മുകളിലാണ് താമരപ്പൂവും കെട്ടിയിരിക്കുന്നത്. എന്നാൽ ദേശീയ പതാകയോടൊപ്പം താമരപ്പൂവും കെട്ടിയതിന് പിന്നിൽ മറ്റു ഉദ്ദേശ്യങ്ങളില്ലെന്നും ഭംഗിയ്ക്ക് വേണ്ടി ചെയ്തതാണെന്നുമാണ് റെയിൽവേ സ്റ്റേഷൻ അധികൃതരുടെ വിശദീകരണം.

flagwithlotus

ദേശീയ പതാകയോടൊപ്പം പ്ലാസ്റ്റിക് താമരപ്പൂവാണ് ഉദ്യോഗസ്ഥർ കെട്ടിയിരുന്നത്. സംഭവം വിവാദമായതോടെ പരിഭ്രാന്തരായ റെയിൽവേ ഉദ്യോഗസ്ഥർ പതാകയിൽ നിന്നും താമരപ്പൂ പിന്നീട് നീക്കം ചെയ്തുവെന്നാണ് വിവരം. അതേസമയം, ദേശീയ പതാകയെ അപമാനിച്ചതിന് കേസെടുക്കണമെന്ന ആവശ്യവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.

താൻ ആത്മഹത്യ ചെയ്യണമായിരുന്നോ? പിറ്റേദിവസം ഷൂട്ടിന് പോയില്ല,ഒരാഴ്ചയോളം... പിസി ജോർജിനെതിരെ നടിയുടെ തുറന്ന കത്ത്... മുഖ്യമന്ത്രിയിൽ വിശ്വാസംതാൻ ആത്മഹത്യ ചെയ്യണമായിരുന്നോ? പിറ്റേദിവസം ഷൂട്ടിന് പോയില്ല,ഒരാഴ്ചയോളം... പിസി ജോർജിനെതിരെ നടിയുടെ തുറന്ന കത്ത്... മുഖ്യമന്ത്രിയിൽ വിശ്വാസം

കളക്ടറുടെ വിലക്കിന് പുല്ലുവില!പാലക്കാട്ടെ സ്കൂളിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പതാക ഉയർത്തികളക്ടറുടെ വിലക്കിന് പുല്ലുവില!പാലക്കാട്ടെ സ്കൂളിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പതാക ഉയർത്തി

സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെയും, പാലക്കാട്ടെയും റെയിൽവേ ആസ്ഥാനങ്ങളിലും സ്വാതന്ത്ര്യ ദിനം വിപുലമായാണ് ആഘോഷിച്ചത്. ഇതിനു പിന്നാലെയുണ്ടായ ചേർത്തല റെയിൽവേ സ്റ്റേഷനിലെ താമരപ്പൂ വിവാദം റെയിൽവേയെ വെട്ടിലാക്കിയിരിക്കുകയാണ്.

English summary
national flag hoisting controversy in cherthala railway station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X