ദേശീയ പതാകയെ അപമാനിച്ച അധ്യാപകന്‍ അറസ്റ്റില്‍; സംഭവം കണ്ണൂരില്‍
കണ്ണൂര്‍: ദേശീയ പതാകയെ അപമാനിച്ച കേസില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശി ഇര്‍ഫാന്‍ അലി(33)ആണ് അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയിലാണ് സംഭവം.
പഴയങ്ങാടി പീസ് പബ്ലിക് സ്‌കൂളിലെ അറബിക് അധ്യാപകനാണ് ഇര്‍ഫാന്‍ അലി. ക്ലാസ് മുറിയിലുണ്ടായിരുന്ന ദശീയ പതാക എടുത്ത് മുഖം തുടച്ചു എന്നാണ് പരാതി.

ആഗസ്ത് 14 നായിരുന്നു സംഭവം നടന്നത്. പതാക ഉപയോഗിച്ച് മുഖം തുടക്കുന്നത് കണ്ട ക്ലാസിലെ ഒരു പെണ്‍കുട്ടി ഉടന്‍ തന്നെ പ്രിന്‍സിപ്പലിനെ അറിയിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications