കണ്ണൂരിലെ മുസ്ലീം ലീഗ് ഓഫീസില്‍ ദേശീയ പതാകയെ ജനല്‍ കര്‍ട്ടനാക്കി
കണ്ണൂര്‍: ദേശ സ്‌നേഹവും ഭരണഘടനയെ ബഹുമാനിയ്ക്കലുമൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെറും പ്രസംഗത്തില്‍ മാത്രമേയുള്ളോ? കണ്ണൂര്‍ പാനൂരിലെ മുസ്ലീം ലീഗ് ഓഫീസില്‍ ദേശീയ പതാകയെ ജനല്‍ കര്‍ട്ടനാക്കി ഉപയോഗിയ്ക്കുന്നു. ചെറുപറമ്പില്‍ സ്ഥിതി ചെയ്യുന്ന മുസ്ലീം ലീഗ് ശാഖയിലാണ് ദേശീയ പതാകയെ അവഹേളിയ്ക്കുന്ന തരത്തില്‍ ജനല്‍ കര്‍ട്ടനാക്കി മാറ്റിയത്.
റിപ്പോര്‍ട്ടര്‍ ചാനലാണ് ദൃശ്യങ്ങള്‍ സഹിതം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദേശീയതയെ അപമാനിയ്ക്കുന്ന തരത്തില്‍ ദേശീയ പതാകയെ ദുരുപയോഗം ചെയ്തുവെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. കൊളവല്ലൂര്‍ പൊലീസാണ് കേസ് എടുത്തത്.

ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ഓഫീസ് അധികൃതര്‍ വിശദീകരിയ്ക്കുന്നു. പക്ഷേ ഒരു പ്രമുഖ പാര്‍ട്ടിയുടെ ഓഫീസില്‍ ദേശീയ പതാകയെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. എന്തായാലും സംഭവം കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിതെളിയ്ക്കുമെന്ന് ഉറപ്പ്.












Click it and Unblock the Notifications