വീണ്ടും ആശങ്ക, ദേശീയ ഗെയിംസ് നിര്‍മ്മാണം സ്തംഭിച്ചു
തിരുവനന്തപുരം: ദേശീയ ഗെയിംസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വീണ്ടും നിര്‍മ്മാണ പ്രതിസന്ധി. സര്‍ക്കാര്‍ ദേശീയ ഗെയിംസ് പറഞ്ഞ ദിവസം നടത്തുമെന്ന ഉറപ്പ് തന്നെങ്കിലും ദേശീയ ഗെയിംസ് നടത്തിപ്പിലെ പ്രതിസന്ധികള്‍ തീര്‍ന്നിട്ടില്ല. ദേശീയ ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണം നോക്കുകൂലി തര്‍ക്കത്തെ തുടര്‍ന്ന് സ്തംഭിച്ചിരിക്കുകയാണ്.
നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ദില്ലിയില്‍ നിന്നും എത്തിച്ച നാല് ലോഡ് ഉപകരണങ്ങളാാണ് നോക്കുകൂലി തര്‍ക്കത്തില്‍ കുടുങ്ങിയത്. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഉപകരണങ്ങള്‍ തിരികെ കൊണ്ടുപോകേണ്ട അവസ്ഥ വരെ എത്തി.
ഗെയിംസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് വീണ്ടും തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. ഇത് ജനങ്ങളില്‍ വീണ്ടും ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. അഞ്ച് ടണ്‍ ഉപകരണങ്ങള്‍ പെരുവഴിയിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഭക്ഷണശാല,മീഡിയ സെന്റര്‍, അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി, എടിഎം കൗണ്ടര്‍ തുടങ്ങിയവ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളാണ് കൊണ്ടു വന്നത്.

പ്രദേശത്തെ തൊഴിലാളികളെ ഉപയോഗിച്ച് ഉപകരണങ്ങള്‍ ഇറക്കാനായിരുന്നു തീരുമാനം. എന്നാല്‍ അതിനിടയില്‍ തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ലോഡൊന്നിന് 5000 രൂപ നല്‍കണമെന്നാണ് ഇവരുടെ നിലപാട്. 1500 രൂപയില്‍ കൂടുതല്‍ നല്കാന് ആവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
എന്നാല്‍ തുക കിട്ടാതെ ലോഡ് ഇറക്കാന്‍ സമ്മതിക്കില്ലെന്നും തൊഴിലാളികള്‍ പറയുകയായിരുന്നു. പ്രശ്നം ബന്ധപ്പെട്ടവരെ അറിയച്ചപ്പോള്‍ വേണ്ട നടപടിയൊന്നും ഉണ്ടായിട്ടില്ല. സാധനങ്ങള്‍ തിരികെ കൊണ്ടു പോകാനാണ് കമ്പനിയുടെ തീരുമാനമെന്നും സൂചനയുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications