കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ആശങ്ക, ദേശീയ ഗെയിംസ് നിര്‍മ്മാണം സ്തംഭിച്ചു

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വീണ്ടും നിര്‍മ്മാണ പ്രതിസന്ധി. സര്‍ക്കാര്‍ ദേശീയ ഗെയിംസ് പറഞ്ഞ ദിവസം നടത്തുമെന്ന ഉറപ്പ് തന്നെങ്കിലും ദേശീയ ഗെയിംസ് നടത്തിപ്പിലെ പ്രതിസന്ധികള്‍ തീര്‍ന്നിട്ടില്ല. ദേശീയ ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണം നോക്കുകൂലി തര്‍ക്കത്തെ തുടര്‍ന്ന് സ്തംഭിച്ചിരിക്കുകയാണ്.

നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ദില്ലിയില്‍ നിന്നും എത്തിച്ച നാല് ലോഡ് ഉപകരണങ്ങളാാണ് നോക്കുകൂലി തര്‍ക്കത്തില്‍ കുടുങ്ങിയത്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഉപകരണങ്ങള്‍ തിരികെ കൊണ്ടുപോകേണ്ട അവസ്ഥ വരെ എത്തി.

ഗെയിംസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് വീണ്ടും തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. ഇത് ജനങ്ങളില്‍ വീണ്ടും ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. അഞ്ച് ടണ്‍ ഉപകരണങ്ങള്‍ പെരുവഴിയിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഭക്ഷണശാല,മീഡിയ സെന്റര്‍, അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി, എടിഎം കൗണ്ടര്‍ തുടങ്ങിയവ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളാണ് കൊണ്ടു വന്നത്.

logo

പ്രദേശത്തെ തൊഴിലാളികളെ ഉപയോഗിച്ച് ഉപകരണങ്ങള്‍ ഇറക്കാനായിരുന്നു തീരുമാനം. എന്നാല്‍ അതിനിടയില്‍ തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ലോഡൊന്നിന് 5000 രൂപ നല്‍കണമെന്നാണ് ഇവരുടെ നിലപാട്. 1500 രൂപയില്‍ കൂടുതല്‍ നല്‍കാന്‍ ആവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

എന്നാല്‍ തുക കിട്ടാതെ ലോഡ് ഇറക്കാന്‍ സമ്മതിക്കില്ലെന്നും തൊഴിലാളികള്‍ പറയുകയായിരുന്നു. പ്രശ്‌നം ബന്ധപ്പെട്ടവരെ അറിയച്ചപ്പോള്‍ വേണ്ട നടപടിയൊന്നും ഉണ്ടായിട്ടില്ല. സാധനങ്ങള്‍ തിരികെ കൊണ്ടു പോകാനാണ് കമ്പനിയുടെ തീരുമാനമെന്നും സൂചനയുണ്ട്.

English summary
National games again in trouble because of labor issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X