കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിന്റെ ചെക്ക് സര്‍ക്കാരിന് കിട്ടി, തിരുവഞ്ചൂര്‍ വഴങ്ങുന്നില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനവേദിയില്‍ അവതരിപ്പിച്ച ലാലിസം പരിപാടിയുടെ ചെലവ് മോഹന്‍ലാല്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചയച്ചു. ചെക്ക് ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസിന് ഫെബ്രുവരി 5 ന് ഉച്ചയോടെ തന്നെ കിട്ടി.

എന്നാല്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇപ്പോഴും മുട്ടുമടക്കുന്നില്ല. ചെക്ക് മോഹന്‍ലാലിന് തന്നെ തിരിച്ച് നല്‍കുമെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. എന്നാല്‍ പണം തിരിച്ച് വാങ്ങുന്ന പ്രശ്‌നമേ ഇല്ലെന്നാണ് മോഹന്‍ലാലിന്റെ നിലപാട്.

Lalisom

1.63 കോടി രൂപയുടെ ചെക്ക് ആണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റ് ആയി ഗെയിംസ് സിഇഒക്ക് അയച്ചത്. പണം തിരിച്ച് വാങ്ങേണ്ടതില്ലെന്നായിരുന്നു മന്ത്രിസഭ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി തന്നെ നേരിട്ട് മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് അറിയിച്ചതായാണ് വിവരം.

മന്ത്രിസഭ തീരുമാനം എന്തായാലും തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നതത്രെ. ആളുകള്‍ തന്നേയും അഴിമതിക്കാരനായി കണ്ടു എന്നതാണത്രെ മോഹന്‍ലാലിനെ ഏറെ വിഷമിപ്പിച്ചത്. ഇതില്‍ ലാല്‍ അമര്‍ഷവും വേദനയും പ്രകടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ ആയിരുന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ലാലിസത്തെ മാത്രം കുറ്റം പറഞ്ഞ് രംഗത്തെത്തിയത്. ലാലിസത്തിനെതിരെ മാത്രമാണ് പരാതി ഉയര്‍ന്നതെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതും മോഹന്‍ലാലിനെ ഏറെ ചൊടിപ്പിച്ചിട്ടുണ്ടത്രെ.

English summary
National Games CEO received cheque from Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X