കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗെയിംസ്: കമ്പനി തട്ടിയത് കോടികള്‍... സിബിഐ അന്വേഷണം ആര്‍ക്കുവേണ്ടി?

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: ഒരു സോഫ സ്വന്തമായി വാങ്ങിയാല്‍ 15,000 രൂപ. അതേ സോഫ വാടകയ്‌ക്കെടുത്താല്‍ ഒരു ദിവസം 2,500 രൂപ. വാടകയ്‌ക്കെടുത്തത് 15 ദിവസം. മൊത്തം വാടക 60,500 രൂപ. ആകെ എടുത്തത് 15 സോഫകള്‍. മൊത്തം വാടക 9,07,500. 15 സോഫകള്‍ വിലയ്ക്കു വാങ്ങിയിരുന്നെങ്കില്‍ ആകെ തുക 2,25,000. പരിപാടി കഴിഞ്ഞ് വിറ്റിരുന്നെങ്കില്‍ കിട്ടുമായിരുന്നത് ചുരുങ്ങിയത് 1.5 ലക്ഷം രൂപ. സോഫ വാടക വഴി മാത്രം നഷ്ടം ഏഴു ലക്ഷത്തിനു മുകളില്‍. ഇത് ദേശീയ ഗെയിംസിലെ ക്രമക്കേടിന്റെ ഒരു സാന്പിള്‍. അതും കോഴിക്കോട്ടെ ഒറ്റവേദിയില്‍.

ഇതു തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ മൊത്തം സ്ഥിതിയെന്ന് പറയുന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടിപി ദാസനും കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന കെജെ മത്തായിയും. തിരഞ്ഞെടുപ്പ് അടുപ്പിച്ചുള്ള ഈ വെളിപ്പെടുത്തലില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വ്യക്തം. എങ്കിലും ഇവരുയര്‍ത്തുന്ന വിഷയങ്ങള്‍ തള്ളിക്കളയാനാവില്ലെന്നതു സത്യം.

National Games

ടെന്‍ഡര്‍ വിളിക്കാതെ പര്‍ച്ചേസ് ചെയ്യുന്നതിനുള്ള ഓവര്‍ലെയ്‌സ് കരാര്‍ ലഭിച്ചത് ഡല്‍ഹിയിലെ ഒരു കമ്പനിക്ക്. അതെ, പഴയ ഏഷ്യന്‍ ഗെയിംസിലെ കുപ്രസിദ്ധ കമ്പനികളിലൊന്ന്. ദേശീയ ഗെയിംസിന്റെ വേദികളില്‍ കുടിവെള്ളമെത്തിക്കേണ്ട കരാര്‍ ഇവര്‍ക്കായിരുന്നു. പക്ഷെ, വെള്ളത്തിനുള്ള പണം അവര്‍ പച്ചവെള്ളംകൂട്ടാതെ വിഴുങ്ങി. ഒടുവില്‍ വെള്ളമെത്തിക്കേണ്ടി വന്നത് ഗെയിംസിന്റെ പ്രാദേശിക സംഘാടകരും.

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയം നവീകരിക്കാന്‍ പദ്ധതിയിട്ടു. നവീകരിച്ചത് ടെന്നിസ് സ്റ്റേഡിയം. കാരണം പറഞ്ഞത് വിവിധ മത്സരങ്ങളുടെ പരിശീലനത്തിനെന്ന്. ഇതിനായി ലക്ഷങ്ങള്‍ മുടക്കി മേല്‍ക്കൂരയിട്ടു. ടെന്നിസ് എന്ന ഒരു മത്സര ഇനം പോലുമല്ല ഗെയിംസില്‍..!

വഴിയടയാളമായി മുളയില്‍ തീര്‍ത്ത ബോര്‍ഡുകളുണ്ടാക്കി. മൊത്തം നിര്‍മിച്ചത് 36 ലക്ഷത്തിന്റെ ചെറിയ ബോര്‍ഡുകള്‍. എല്ലാം കൂടി രണ്ടു വേദികളുടെ മുന്നില്‍ കൊണ്ടുതട്ടി. ഇപ്പോഴും അവ അനാഥപ്രേതമായി വഴിയരികില്‍..!!

ഗെയിംസ് വേദികളിലേയ്ക്കുള്ള ഉപകരണങ്ങള്‍ക്കെല്ലാം ഒന്നിച്ച് ഡല്‍ഹിയിലെ കമ്പനി കരാര്‍ എടുത്തു. എവിടെയും കിട്ടിയില്ല വേണ്ടത്ര ഉപകരണങ്ങള്‍. ചിലയിടങ്ങളില്‍ വൈകിക്കിട്ടി. അതുതന്നെ പിന്നീട് കാണാനില്ല. കരാര്‍ നേടിയ കമ്പനിയെത്തന്നെ സംശയം. കോഴിക്കോട്ടെ വോളിബോള്‍ പോസ്റ്റും ഫുട്‌ബോള്‍ പോസ്റ്റും ബീച്ച് വോളി ഗ്യാലറിയും കിട്ടിയില്ല. എല്ലാം പ്രാദേശികമായി സംഘടിപ്പിച്ചു. മറ്റിടങ്ങളിലും തഥൈവ.

ദേശീയ ഗെയിംസിലെ ക്രമക്കേടുകളെ സംബന്ധിച്ച് നേരത്തെ സിബിഐ ചെന്നൈ യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അവര്‍ ക്രമക്കേടൊന്നും കണ്ടെത്തിയില്ല. ഇതുയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ വീമ്പിളക്കി. ഇപ്പോള്‍ സിഎജി റിപ്പോര്‍ട്ടില്‍ സംഘാടകര്‍ പ്രതിക്കൂട്ടില്‍.

English summary
National Games corruption news again in Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X