ദേശീയ ഗെയിംസ് വിജയികളെ കാത്തിരിക്കുന്നത് അഞ്ചു ലക്ഷം
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മലയാളി താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത് അഞ്ചു ലക്ഷം രൂപയാണ്. പക്ഷെ, ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയാല്‍ മാത്രമേ ആ അഞ്ചു ലക്ഷം സ്വന്തമാക്കാന്‍ പറ്റുകയുള്ളൂ. ഗെയിംസില്‍ സ്വര്‍ണ്ണം നേടുന്ന മലയാളി താരങ്ങള്‍ക്ക് അഞ്ചു ലക്ഷവും, വെള്ളി നേടുന്നവര്‍ക്ക് മൂന്ന് ലക്ഷവും നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഗെയിംസില്‍ വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് രണ്ടു ലക്ഷവും നല്‍കുന്നതാണ്. ദേശീയ ഗെയിംസ് കൃത്യ സമയത്തു തന്നെ നടക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പു നല്‍കിയതിനു പിറകെയാണ് വിജയികളെ കാത്തിരിക്കുന്ന സമ്മാനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ദേശീയ ഗെയിംസിനോടനുബന്ധിച്ച് കഴക്കുട്ടം റെയില്‍വെ സ്‌റ്റേഷനില്‍ പ്രത്യേക സ്‌റ്റോപ്പും അനുവദിക്കുന്നതാണ്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുകയെന്നും അധികൃതര്‍ അറിയിച്ചു. ഗെയിംസ് നടത്തിപ്പ് സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാണ്.
റണ്‍ കേരള റണ്‍ ഇവന്റ് മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചതും ഭംഗിയായി നടക്കാന്‍ വേണ്ടിയാണെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications