കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിസിക്കലി ചലഞ്ചഡ് ഓള്‍ സ്‌പോര്‍ട്‌സ് കേരള ടീമംഗം ജപ്തി ഭീഷണിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സെറിബ്രല്‍ പാള്‍സി ദേശീയ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവും, കുടുംബവും ജപ്തി ഭീഷണിയില്‍. തെക്കുംകര വീരോലിപ്പാടം മധുപ്പിള്ളി വീട്ടില്‍ വിനീഷാണ് ജപ്തി ഭീഷണി നേരിടുന്നത്. ജന്മനാ വലതു കൈയ്യിനും, വലതുകാലിനും സ്വാധീനക്കുറവുള്ള വിനീഷ് പതിനാറാമത്തെ വയസ്സിലാണ് ഫിസിക്കലി ചലഞ്ചഡ് ഓള്‍ സ്‌പോര്‍ട്‌സ് കേരള ടീമില്‍ അംഗമായത്. തുടര്‍ന്ന് ഷോട്ട്പുട്ട് മത്സരത്തില്‍ നിരവധി മെഡലുകളും നേടി. 2016 ലാണ് വിനീഷ് ശ്രീലങ്കയില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിന് യാത്രാ ചിലവുകള്‍ക്കും മറ്റുമായി പുന്നംപറമ്പ് സൊസൈറ്റിയില്‍ നിന്ന് അന്‍പത്തയ്യായിരം രൂപ വായ്പയെടുത്തത്.

വീടിന്റെ ആധാരം പണയം വെച്ച് എടുത്ത ഈ ലോണിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് അയച്ചിരിക്കയാണ് സൊസൈറ്റി. ഇതിനിടെ അഹമ്മദാബാദില്‍ നടന്ന സെറിബ്രല്‍ പാള്‍സി വിഭാഗം ഗെയിംസില്‍ ഷോട്ട്പുട്ടില്‍ വിനീഷിന് സ്വര്‍ണ്ണ മെഡല്‍ ലഭിച്ചു. തുടര്‍ മത്സരമായ ഇന്റര്‍നാഷ്ണലില്‍ പങ്കെടുക്കുന്നതിനായി സ്‌പെയിനില്‍ പോകുന്നതിനുള്ള ചിലവുകള്‍ കണ്ടെത്താനിരിക്കെയാണ് ജപ്തിനടപടി. (ബൈറ്റ്‌വിനീഷ്) വിനീഷിന്റെ അമ്മ നളിനി തൊഴിലുറപ്പ് പ്രവൃത്തി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.

 house-

ഷോട്ട്പുട്ടില്‍ 8,20 മീറ്റര്‍ ദൂരം റെക്കോര്‍ഡുള്ള വിനീഷിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ പങ്കെടുക്കാനും, പ്രാക്റ്റീസിനും മറ്റുമായി ഒട്ടേറെ പണം ആവശ്യമാണ്. സുഹൃത്തുക്കളുടേയും, നാട്ടുകാരുടേയും ചെറിയ സഹായങ്ങള്‍ കൊണ്ടാണ് വിനീഷ് സപോര്‍ട്‌സ് രംഗത്ത് മുന്നേറുന്നത്. ഇതിനിടെ പ്രതിസന്ധിയായി എത്തിയ ജപ്തി എങ്ങിനെ ഒഴിവാക്കണമെന്നറിയാതെ ആശങ്കയിലാണ് ഈ കുടുംബം. ജപ്തി ഒഴിവാക്കുന്നതിനും, തുടര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും സര്‍ക്കാര്‍ സഹായങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് വിനീഷ്..

English summary
national games winner is in financial crisis due to the huge amount borrowed from bank for national games.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X