35ാം ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം: കേരളത്തില്‍ നടന്ന 35ാം ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിനുവേണ്ടി മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി.
കായികതാരങ്ങള്‍ക്ക് വേണ്ടി 68 തസ്തികകളാണ് സൃഷ്ടിക്കുന്നത്. ഇതില്‍ 43 എണ്ണം സൂപ്പര്‍ന്യൂമറിയും ബാക്കി സെക്രട്ടേറിയറ്റ് തസ്തികകളുമാണ്.

ടീം ഇനത്തില്‍ രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നല്‍കും. നിലവില്‍ സര്‍ക്കാര്‍ ജോലിയില്‍ തുടുന്നവര്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കും.
സ്വര്‍ണ്ണ മെഡല്‍ വിജയികള്‍ക്ക് മൂന്ന് ഇന്‍ക്രിമെന്റും വെള്ളി മെഡല്‍ വിജയികള്‍ക്ക് രണ്ട് ഇന്‍ക്രിമെന്റും വെങ്കല മെഡല്‍ വിജയകള്‍ക്ക് ഒരു ഇന്‍ക്രിമെന്റ് വീതം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications