ദേശീയപാത 66: കായംകുളത്തെ 1 കിലോമീറ്റർ ഉയരപ്പാത പ്രായോഗികമല്ല, 2.25 കിലോമീറ്ററായി പുനരാരംഭിക്കാൻ നിർദേശം

ദേശീയപാത നിർമ്മാണം 2027 മാർച്ചോടെ പൂർത്തിയാക്കുമെന്ന് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) അധികൃതർ ഉറപ്പ് നൽകിയതായി കെസി വേണുഗോപാൽ എംപി. തിരുവനന്തപുരത്ത് ചേർന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.ദേശീയ പാത നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പരിഹരിക്കാനുള്ള നടപടികൾ രണ്ട് സംസ്ഥാനങ്ങളും തമ്മിൽ എൻഎച്ച്എഐ ഏകോപിപ്പിക്കണമെന്ന് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ടോൾ പ്ലാസകളിലെ യാത്രക്കാരിൽനിന്ന് 'രാജ്മാർഗ് യാത്ര' ആപ്പിലൂടെ അഭിപ്രായങ്ങളും പരാതികളും ശേഖരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉപരിതല ഗതാഗത മന്ത്രാലയ അധികൃതർ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയെ അറിയിച്ചതായും എംപി പറഞ്ഞു.

nh66-

'നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട പ്രശ്നവും യോഗത്തിൽ ഉന്നയിച്ചു. റോഡിന്റെ നിലവാരം മോശമായ സാഹചര്യത്തിൽ ടോൾ പിരിവ് തുടരുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാണിക്കുകയാണ് ഉണ്ടായത്. റോഡിന്റെ അവസ്ഥ മോശമാണെങ്കിൽ ടോൾ പിരിവ് ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി.എൻ സിംഗ് യോഗത്തെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ഏഴ് മീറ്റർ വീതിയിൽ സർവീസ് റോഡുകൾ നിർമിക്കാൻ എൻഎച്ച്എഐ സന്നദ്ധമാണെന്ന് അധികൃതർ അറിയിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും നിർമാണം വേഗത്തിലാക്കുന്നതിനും എൻഎച്ച്എഐയും കേരള സർക്കാരും തമ്മിൽ ശക്തമായ ഏകോപനം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ ഉറപ്പാക്കാൻ കേരളത്തിന്റെ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുമുണ്ട്.

കായംകുളത്ത് ഡി-സ്കോപ്പ് ചെയ്ത ദേശീയപാത നിർമ്മാണം പില്ലർ എലവേറ്റഡ് ഉയരപാതയായി പുനരാരംഭിക്കുന്നതിന് നടപടികൾ വേഗത്തിലാക്കാൻ എൻഎച്ച്എഐക്ക് നിർദേശം നൽകിയിട്ടുണ്ട്. കായംകുളത്ത് ഒരു കിലോമീറ്റർ ദൂരത്തിൽ ഉയരപ്പാത നിർമ്മിക്കാമെന്ന പുതിയ നിർദേശം പ്രായോഗികമല്ലെന്നും 2.25 കിലോമീറ്റർ നീളത്തിൽ തന്നെ ഉയരപ്പാത നിർമ്മിക്കണമെന്നുമുള്ള ആവശ്യം ആവർത്തിച്ച് അറിയിച്ചിട്ടുണ്ട്.

കായംകുളത്തെ സാമൂഹിക പാരിസ്ഥിതിക പ്രത്യേകതകൾ പരിഗണിച്ച് 2.25 കിലോമീറ്റർ നീളത്തിൽ തന്നെ ഉയരപ്പാത നിർമ്മാണം ആരംഭിക്കണമെന്നുള്ള നിർദേശവും നൽകി. കളർകോട് അടിപ്പാത സംബന്ധിച്ച ആശങ്ക പരിഹരിക്കാൻ രണ്ട് സ്പാനുകളുള്ള അടിപ്പാത ഒരുമിച്ച് നിർമ്മിക്കാമെന്ന് എൻഎച്ച്എഐ ഉറപ്പുനൽകിയിട്ടുണ്ട്. ഇതനുസരിച്ച് 14 മീറ്റർ നീളവും 4.5 മീറ്റർ ഉയരവുമുള്ള അടിപ്പാത കളർകോട് നിർമ്മിക്കും.

പറവൂർ മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് ദേശീയപാതയുടെ നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തുറവൂർ- പുന്നപ്ര മേഖലയിൽ നിർമ്മാണത്തിനിടെ കുടിവെള്ള പൈപ്പുകൾ അടിക്കടി പൊട്ടുന്ന സാഹചര്യം ഒഴിവാക്കാൻ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സർവീസ് റോഡുകളുടെ നിലവാരം കൂട്ടാനും വീതി കുറഞ്ഞ സ്ഥലങ്ങളിൽ ഏഴ് മീറ്റർ വീതി ഉറപ്പാക്കാനാവശ്യമായ നടപടികളും സ്വീകരിക്കാനും അരൂർ- തുറവൂർ ഉയരപ്പാത തെക്കുഭാഗത്തേക്ക് നീട്ടുന്നതിനായി നടക്കുന്ന നിർമ്മാണം വേഗത്തിലാക്കണമെന്നും നിർദേശം നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma