ദേശീയപാത 66: മലപ്പുറത്ത് 14 നടപ്പാലം വരുന്നു,തൃശൂരിൽ 8..രണ്ടത്താണിയിൽ നടപ്പാലം ഉടൻ തുറക്കും
ദേശീയപാത 66-ൽ രാമനാട്ടുകര മുതൽ കൊടുങ്ങല്ലൂർ വരെ കൂടുതൽ നടപ്പാലങ്ങൾ നിർമിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനം. മലപ്പുറത്ത് 14 എണ്ണവും തൃശൂരിൽ 8 എണ്ണവുമാണ് നിർമ്മിക്കുക. നടപ്പാത നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പരിശോധിച്ച് അംഗീകാരം നൽകണമെന്ന് ജില്ലാ കളക്ടർമാരോട് ദേശീയപാത അതോറിറ്റിയുടെ കൊച്ചി കൊച്ചി പ്രൊജക്ട് ഇംപ്ലിമെൻ്റേഷൻ യൂണിറ്റ് ആവശ്യപ്പെട്ടതായി മാതൃഭൂമി ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്തു.
രാമനാട്ടുകര-കാപ്പിരിക്കാട്, കാപ്പിരിക്കാട്-കൊടുങ്ങല്ലൂർ എന്നീ സെക്‌ഷനുകളിലായാണ് പാലങ്ങൾ നിർമ്മിക്കുക.മലപ്പുറം ജില്ലയിൽ യൂണിവേഴ്‌സിറ്റി, കോഹിനൂർ, വെളിമുക്ക്, കൊളപ്പുറം, തങ്ങൾപടി, കോഴിച്ചെന, കഞ്ഞിപ്പുര, പാണ്ടികശാല, ചേട്ടൻ മൂടാൽ, ഈശ്വരമംഗലം, തെയ്യങ്ങാട്, ഉറൂബ് നഗർ, പുതുപൊന്നാനി എന്നിവിടങ്ങളിലാണ് പാലം വരുന്നത്. തൃശൂരിൽ മന്ദലാംകുന്ന്, എടക്കഴിയൂർ, മണത്തല, ഏങ്ങണ്ടിയൂർ/പൊക്കുളങ്ങര, നാട്ടിക സെന്റർ, വലപ്പാട്, കൈപ്പമംഗലം, പള്ളിനട എന്നിവിടങ്ങളിലും. നേരത്തേ പണി തുടങ്ങിയ രണ്ടത്താണിയിൽ നടപ്പാലം ഉടൻ തുറക്കും.

പാലങ്ങളുടെ നിർമ്മാണത്തിനായി സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടി വരും. 30 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലുമായിരിക്കും നടപ്പാലം. സ്വകാര്യ ഭൂമി കൂടുതലായി ഏറ്റെടുക്കേണ്ടി വന്നേക്കും. ഈ സാഹചര്യത്തിൽ ഭൂമവുടമുകളുടെ എതിർപ്പുകളും ആശങ്കകളും പരിഹരിച്ച് ഭൂമി ലഭ്യമാക്കാൻ ജില്ലാ ഭരണകുടം ഇടപടണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. സ്ഥലങ്ങൾ എത്ര പെട്ടെന്ന് ലഭിക്കുന്നോ അത്രയും പെട്ടെന്ന് തന്നെ പണികൾ ആരംഭുക്കാനും സുരക്ഷസംവിധാനങ്ങൾ കാലതാമസം ഇല്ലാതെ നടപ്പാക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം കേരളത്തിൽ പുതിയ റോഡ് വികസന പദ്ധതികൾക്ക് വഴിയൊരുങ്ങുകയാണെന്ന് മന്ത്രി പികെ ബഷീർ പറഞ്ഞു . കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ഇത് സംബന്ധമായി ഡൽഹിയിൽ ചർച്ച നടത്തി. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പന്തളം മുതൽ പമ്പ വരെയുള്ള (തിരുവാഭരണ പാത) റോഡിന്റെ നവീകരണ പ്രൊപ്പോസലും എം.സി. റോഡിന്റെ പുനരുദ്ധാരണത്തിനുള്ള പ്രൊപ്പോസലും പി. എം.ഗതിശക്തി സ്കീമിൽ ഉൾപ്പെടുത്താൻ ധാരണയായി.
കൊടുങ്ങല്ലൂർ-അങ്കമാലി ബൈപാസിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും. കോതമംഗലം ബൈപാസിന്റെ അലൈൻമെന്റും ദേശീയ പാത 66 ന്റെ ഭാഗമായി കായംകുളത്ത് മേൽപാലം നിർമ്മിക്കുന്നതും കേന്ദ്രം അംഗീകരിച്ചു.. വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 111.27 കോടി രൂപയുടെ അഞ്ച് പ്രവൃത്തികൾക്ക് ഉടൻ അനുമതി ലഭിക്കും. എൻ.എച്ച്. 966 എലിവേറ്റഡ് ഹൈവേയുടെ (രാമനാട്ടുകര മുതൽ കോഴിക്കോട് വിമാനത്താവളം വരെ) അലൈൻമെന്റിന് അലൈൻമെന്റ് അംഗീകാര കമ്മിറ്റിയുടെ (എ.എ.സി.) അംഗീകാരം ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.


Click it and Unblock the Notifications
