Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാത ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ജനകീയ ഉദ്ഘാടനത്തിന് ആഹ്വാനം

കോഴിക്കോട്: ദേശീയപാത 66 ന്റെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്‌കരിച്ചേക്കും. ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കുകയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള നീക്കം നടത്തുന്നത്.

മുഖ്യമന്ത്രിയും ക്ഷണം ലഭിച്ച രണ്ട് മന്ത്രിമാരും പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കില്ല. മാത്രമല്ല സമാന്തരമായി ദേശീയപാത ഉദ്ഘാടനം സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുകയും ചെയ്യും. അതിനിടെ ഉദ്ഘാടന ചടങ്ങില്‍ റിയാസിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് എംഎല്‍എ സിഎച്ച് കുഞ്ഞമ്പു ദേശീയപാത ഒന്നാം റീച്ച് ജനകീയമായി തുറന്ന് നല്‍കി. നുള്ളിപ്പാടിയിലായിരുന്നു സമാന്തര ഉദ്ഘാടനം.

National Highway 66

കൊച്ചിയില്‍ പ്രധാനമന്ത്രി ലാന്‍ഡ് ചെയ്യും മുന്‍പായിരുന്നു സമാന്തര ഉദ്ഘാടനം. അതേസമയം രാമനാട്ടുകര റീച്ചില്‍ മുഹമ്മദ്് റിയാസിന്റെ നേതൃത്വത്തില്‍ റോഡ് ഷോ നടത്തിയായിരിക്കും ജനകീയ ഉദ്ഘാടനം. മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമാണിത് എന്നും റിയാസിനെ ചടങ്ങിലേക്ക് ക്ഷണിക്കണമായിരുന്നു എന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

റിയാസിനെ ഒഴിവാക്കിയത് ചീപ്പായിപ്പോയി എന്നായിരുന്നു മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ദേശീയപാത വികസനത്തിന്റെ ആദ്യഘട്ട റീച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലാണ് എന്ന് സിപിഎമ്മും പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ജനകീയ ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ പ്രദേശത്ത് സംഘടിപ്പിക്കും എന്ന് സിപിഎം വ്യക്തമാക്കി.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് ഔദ്യോഗികമായി മന്ത്രിയെ മാറ്റിനിര്‍ത്തിയ ശേഷം അതിനു പകരം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ദേശീയപാത വികസനവുമായി യാതൊരു ബന്ധവുമില്ലാത്ത ബിജെപി സംസ്ഥാന അധ്യക്ഷനെയാണ് എന്നും സിപിഎം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസായി പ്രവര്‍ത്തിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്.

പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി 5500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്. ഇത്രയധികം തുക വിഹിതമായി നല്‍കുകയും പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല എന്നാണ് സിപിഎം നിലപാട്.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഹര്‍ദീപ് സിങ് പുരി, പ്രഹ്‌ളാദ് വെങ്കടേഷ് ജോഷി, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാന്‍, അജയ് തംത, ഹര്‍ഷ് മല്‍ഹോത്ര, കമലേഷ് പസ്വാന്‍, ഡോ. ചന്ദ്രശേഖര്‍ പൈമ്മസാനി, സുരേഷ് ഗോപി, ശ്രീപാദ് യെസ്സോ നായിക്, വി സോമണ്ണ, രവ്‌നീത് സിംഗ്, ജോര്‍ജ് കുര്യന്‍ എന്നിവരും സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ് എന്നിവര്‍ക്കാണ് പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് ക്ഷണമുള്ളത്.

എംപിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഉമ തോമസ് എംഎല്‍എ എന്നിവര്‍ക്കും കൊച്ചിയില്‍ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ക്ഷണമുണ്ട്. മുന്‍ കേന്ദ്രസഹമന്ത്രി എന്ന പേരിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+