Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാത-66 ഈ വര്‍ഷവും പൂര്‍ത്തിയാകില്ല!! അടുത്ത മാര്‍ച്ചില്‍ പൂര്‍ണസജ്ജമാകും, ചെലവ് കൂടില്ല

കേരളത്തിലെ ദേശീയപാത നിര്‍മാണം ഈ വര്‍ഷവും പൂര്‍ത്തിയായേക്കില്ല എന്ന് സൂചന. നിര്‍മാണത്തിലെ അപാകതകള്‍ കാരണം ദേശീയപാത 66 ലെ പലയിടത്തും തകര്‍ച്ചയുണ്ടായിരുന്നു. മാത്രമല്ല നിര്‍മാണം പൂര്‍ത്തിയായ ശേഷവും പലയിടത്തും അലൈന്‍മെന്റ് മാറ്റം നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ സര്‍വീസ് റോഡുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. ഈ സാഹചര്യത്തില്‍ ആണ് ദേശീയപാത നിര്‍മാണം കാലതാമസം നേരിടുന്നത്.

വെറും രാജയോഗമല്ല, വരാന്‍ പോകുന്നത് ഗജലക്ഷ്മി രാജയോഗം! ഇതാണോ നിങ്ങളുടെ രാശി?
വെറും രാജയോഗമല്ല, വരാന്‍ പോകുന്നത് ഗജലക്ഷ്മി രാജയോഗം! ഇതാണോ നിങ്ങളുടെ രാശി?

കൂരിയാട് (വേങ്ങര, മലപ്പുറം), മൈലക്കാട് (കൊട്ടിയത്തിന് സമീപം) എന്നിവിടങ്ങളിലെ റോഡ് തകര്‍ന്നത് കാരണം ഇവിടങ്ങളില്‍ അലൈന്‍മെന്റ് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. കൂടാതെ സമാനമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ള മറ്റ് പ്രദേശങ്ങളിലും വയഡക്റ്റുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ചിലയിടങ്ങളില്‍ ഉയരപാതയ്ക്ക് പകരം ഫ്‌ളൈ ഓവര്‍ നിര്‍മാണവും നടക്കുന്നുണ്ട്.

National Highway

ജൂണില്‍ ഇവയുടെ പണി ആരംഭിക്കും. ഇത് പൂര്‍ത്തിയാകാന്‍ ആറു മുതല്‍ ഒമ്പത് മാസം വരെ വേണം. ഇതെല്ലാം കരാര്‍ എസ്റ്റിമേറ്റുകളില്‍ മാറ്റങ്ങള്‍ക്ക് കാരണമായി. ഇത് കാരണം നിര്‍മാണ സമയപരിധി ഗണ്യമായി വര്‍ധിപ്പിച്ചു. ഇതെല്ലാം കണക്കിലെടുത്താല്‍ ദേശീയപാത നിര്‍മാണം പൂര്‍ണമായും അടുത്ത മാര്‍ച്ചോടെ മാത്രമേ പൂര്‍ത്തിയാകൂ എന്നാണ് ദേശീയപാതാ അതോറിറ്റി പറയുന്നത്.

ദുബായ് സ്വര്‍ണമെത്തിയില്ല.. ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു; അസാധാരണം!!
ദുബായ് സ്വര്‍ണമെത്തിയില്ല.. ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു; അസാധാരണം!!

കൊല്ലം (കാവനാട്) - കടമ്പാട്ടുകോണം റീച്ചില്‍ മൂന്ന് വയഡക്റ്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ നിര്‍മാണം കരാര്‍ പ്രകാരം 2027 ജൂണില്‍ ആയിരിക്കും പൂര്‍ത്തീകരിക്കുക. അതേസമയം ഘടനാമാറ്റത്തിന് ചെലവ് കൂടുമെങ്കിലും മൊത്തം പാതാ നിര്‍മാണച്ചെലവില്‍ മാറ്റമുണ്ടാകില്ല എന്നാണ് ദേശീയപാത അതോറിറ്റിയുടെ വിലയിരുത്തല്‍. രാമനാട്ടുകര - വളാഞ്ചേരി റീച്ചിലുള്ള കൂരിയാടിലെ വയഡക്റ്റ് നിര്‍മ്മാണത്തിന്റെ 80% ത്തിലധികം പൂര്‍ത്തിയായി.

പശ്ചിമ ബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തൊഴിലാളികളില്‍ പലരും മടങ്ങിയതും നിര്‍മാണത്തിന്റെ വേഗത കുറച്ചു. അതേസമയം പലയിടത്തും ദേശീയപാത തുറന്ന് കൊടുത്തിട്ടുണ്ട്. കോഴിക്കോട് ബൈപാസ് ഏതാണ്ട് പൂര്‍ത്തിയായി. ഡിവൈഡര്‍ ജോലികളും സര്‍വീസ് റോഡ് നിര്‍മാണവും ആണ് നിലവില്‍ പുരോഗമിക്കുന്നത്. തലപ്പാടി-ചെങ്കള റീച്ചും അവസാന ഘട്ടത്തിലാണ്.

ഇന്ത്യ സ്വര്‍ണം വാങ്ങിയത് നിര്‍ത്തിയോ? മാര്‍ച്ചില്‍ വാങ്ങിയത് വെറും 160 കിലോ!!
ഇന്ത്യ സ്വര്‍ണം വാങ്ങിയത് നിര്‍ത്തിയോ? മാര്‍ച്ചില്‍ വാങ്ങിയത് വെറും 160 കിലോ!!

രാമനാട്ടുകര - വളാഞ്ചേരി റീച്ച് 92% പൂര്‍ത്തിയായി. തളിപ്പറമ്പ് - മുഴപ്പിലങ്ങാട്: 83%, നീലേശ്വരം - തളിപ്പറമ്പ്: 82%, അഴിയൂര്‍ - വെങ്ങളം: 82%, ചെങ്കള - നീലേശ്വരം: 80%, കാപ്പിരിക്കാട് - തളിക്കുളം - 80%, കോരക്കാട് - തളിക്കുളം -80%, കൊടുങ്ങല്ലൂര്‍: 72%, കൊടുങ്ങല്ലൂര്‍ ഇടപ്പള്ളി: 70%, പറവൂര്‍ കൊറ്റന്‍കുളങ്ങര: 70%, കൊല്ലം (കാവനാട്) കടമ്പാട്ടുകോണം: 65%, അരൂര്‍ തുറവൂര്‍ എലിവേറ്റഡ് ഹൈവേ: 65%, തുറവൂര്‍ പറവൂര്‍: 55%, കടമ്പാട്ടുകൊട്ടം - കഴക്കൂട്ടം 55% എന്നിങ്ങനെയാണ് റീച്ച് പൂര്‍ത്തിയാക്കിയത്.

അതേസമയം പള്ളിക്കര - നീലേശ്വരം, തലശ്ശേരി - മാഹി ബൈപ്പാസ് പൂര്‍ണമായും പൂര്‍ത്തിയായി. വളാഞ്ചേരി - കാപ്പിരിക്കാട് 96% പൂര്‍ത്തിയായി. പാലോളി പാലം - മൂരാട്, കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, മുക്കോല - കഴക്കൂട്ടം, മുക്കോല - കാരോട് എന്നിവയും പൂര്‍ത്തിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+